ജില്ലയില്‍ സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തില്‍ വ്യാഴാഴ്ച വരെ 39800 കാര്‍ഡുടമകള്‍ കൈപ്പറ്റി.ജില്ലയില്‍ 55339 എ.എ.വൈ കാര്‍ഡുടമകള്‍ക്കാണ് സര്‍ക്കാരിന്റെ ഓണക്കിറ്റ് സപ്ലൈകോ മുഖാന്തിരം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത്. ദുരന്തബാധിത മേഖലയയായ ചൂരല്‍മലയിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്തു വരികയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.
കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി