പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ; വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്, അപമാനിക്കലാണത്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളിൽ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകൾ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിൾ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച് എൻഫോഴ്സ്മെന്‍റിൽപ്പെട്ടവരും പൊലീസുകാരും വാഹനങ്ങൾ വഴിയിൽ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകൾ വലിച്ചു കീറുന്ന പതിവുണ്ട്. അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാൽ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

മുൻപിലത്തെ ഗ്ലാസിൽ 70 ശതമാനവും സൈഡിലെ ഗ്ലാസിൽ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാൽ ആളുകളെ തടഞ്ഞുനിർത്തി ഫിലിം വലിച്ചുകീറരുത്. അകത്തിരിക്കുന്ന ആളെ തീരെ കാണാൻ കഴിയാത്ത വിധം ഡാർക്കായ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ പിഴ അടിക്കാം. അവരോട് തന്നെ കൂളിങ് ഫിലിം ഇളക്കിമാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം. ഗ്ലാസ് ഗർഭിണികൾ, കുഞ്ഞുങ്ങൾ, ക്യാൻസർ പോലുള്ള രോഗമുള്ളവർ, വൃദ്ധർ എന്നിവരെ സംബന്ധിച്ച് വാഹനങ്ങളിലെ അസഹ്യമായ ചൂട് താങ്ങാനാവില്ല. കീമോ തെറാപ്പിയൊക്കെ കഴിഞ്ഞ് വരുന്നവരെ സംബന്ധിച്ച് വെയിൽ താങ്ങാനാവില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു.

മീറ്റർ പ്രകാരം വേണം പിഴ നൽകാൻ. അല്ലാതെ കണ്ണ് കൊണ്ട് കണ്ടിട്ട് ആളുകളെ ഉപദ്രവിക്കരുത്. എല്ലാ നിയമത്തിനും ഉപരിയാണ് മനുഷ്യത്വം എന്ന വികാരമെന്നും മന്ത്രി പറഞ്ഞു.

മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്നണ് ഹൈക്കോടതി ഉത്തരവ്. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്ന് ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. മോട്ടോർ വാഹന ചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾക്ക് പകരം സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് കോടതി പറഞ്ഞു. സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമല്ല വാഹന ഉടമയ്ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

‘മെസ്സി വരും ട്ടാ’; മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് ഔദ്യോഗിക അറിയിപ്പ്

തിരുവനന്തപുരം: മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഫിഫയുടെ സൗഹ്യദ മത്സരങ്ങള്‍ക്കായാണ് കേരളത്തിലെത്തുക. നവംബ‌ർ 10നും 18നും

ശ്രേഷ്ഠ കാതോലിക്കാ ബാവാ വയനാട്ടിൽ എത്തി : സ്വീകരണം ഇന്ന് മൂലങ്കാവിൽ

ബത്തേരി : യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ബാവയെ

*’ദ റവല്യൂഷണറി റാപ്പര്‍’; വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല

തിരുവനന്തപുരം: റാപ്പര്‍ വേടനെക്കുറിച്ചുള്ള ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാല. നാലാം വര്‍ഷ ബിരുദ സിലബസില്‍ ‘വേടന്‍ ദ റവല്യൂഷണറി റാപ്പര്‍’ എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ് ആയ കേരള സ്റ്റഡീസ്

കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

ബത്തേരി: ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന. കൃഷിക്ക്

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം

കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.