വിപണിയിൽ തരംഗമായി എംജി വിൻഡ്സർ ഇവി; ആദ്യദിന ബുക്കിംഗ് 15,000 കവിഞ്ഞു.

ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പുതിയ വിൻഡ്സർ ഇ. വി ആദ്യ ദിനത്തില്‍ 15,176 യൂണിറ്റുകളുടെ ബുക്കിംഗുമായി വിപണിയില്‍ തരംഗം സൃഷ്‌ടിക്കുന്നു. വൈദ്യുതി വാഹനങ്ങളോട് ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയമേറുന്നതിന്റെ സൂചനയാണെന്ന് കമ്ബനി പറയുന്നു. ആദ്യമായാണ് ഒരു വൈദ്യുതി കാറിന് വിപണിയിലിറങ്ങിയ ദിവസം തന്നെ ഇത്രയേറെ ബുക്കിംഗ് ലഭിക്കുന്നതെന്ന് കമ്ബനിയുടെ ചീഫ് കമേഷ്യല്‍ ഓഫീസർ സതീന്ദർ സിംഗ് ബാദ്‌വ പറഞ്ഞു.

പരിസ്ഥിതി സൗഹ്യദവും ഇന്ധനക്ഷമതയും ആധുനിക സൗകര്യങ്ങളുമുള്ള വൈദ്യുതി വാഹനങ്ങള്‍ക്ക് ഡിമാൻഡേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സെഡാൻ വിഭാഗത്തിലെ സൗകര്യങ്ങളോടെ എസ്.യു. വി അനുഭവം പ്രദാനം ചെയ്യുന്ന വാഹനമാണിത്.

വില 9.99 ലക്ഷം രൂപ മുതല്‍
ലഭ്യമായ കളറുകള്‍: സ്‌റ്റാർബസ്‌റ്റ് ബ്ളാക്ക്, പേള്‍ വൈറ്റ്, ക്ളേ ബീജ്, ടർക്കോയിസ് ഗ്രീൻ
മൂന്ന് വേരിയന്റ്സ്: എക്‌സൈറ്റ്, എക്‌സ്ക്ളൂസീവ്, എസ്സൻസ്

ഇന്‍സ്ട്രക്ടര്‍ നിയമനം

ജില്ലാ ഗവ എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങില്‍ ബിരുദം/അനുബന്ധ വിഷയങ്ങളില്‍ റെഗുലര്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദമാണ്

ഓവര്‍സീയര്‍ നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിലേക്ക് ഓവര്‍സീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 14 ന് രാവിലെ 11 ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീച്ചംങ്കോട് ചെങ്ങലേരികുന്ന് ഭാഗത്തും കല്ലോടി,ചൊവ്വ,പള്ളിയറ (ഒരപ്പ്) ഭാഗങ്ങളില്‍നാളെ (ജൂലൈ 4) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, മന്ത്രിയുടെ കോലം കത്തിക്കുന്നു, ബിന്ദുവിന്റെ സംസ്കാരം നാള

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രി വീണ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് യൂത്ത്

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ വെച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന്

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം.

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ വര്‍ക്കിങ് പ്രൊഫഷണല്‍സിന് രണ്ടാം വര്‍ഷ ക്ലാസുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/wp സന്ദര്‍ശിക്കാം. ഫോണ്‍- 9446162634, 9633002394

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.