കൽപ്പറ്റ :ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ പൂനെയിലുള്ള സിംബയോസിസ് കോളേജ് ഓഫ് നഴ്‌സിംഗ് സംഘടിപ്പിച്ച ദേശീയ പോസ്റ്റർ രചന മത്സരത്തിൽ വെള്ളമുണ്ട ഒഴുക്കൻ മൂല ഇണ്ടിക്കുഴയിൽ അൽന ജോൺസൺ ദേശീയ തലത്തിൽ ഒന്നാം സമ്മാനം നേടി. ബാംഗളൂർ നെലമംഗല സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയൻസ് ആൻഡ് റിസർച്ച് സെൻ്ററിൽ ബി.എസ്.സി. നഴ്‌സിംഗ് അവസാന വർഷ വിദ്യാർത്ഥിനിയാണ് അൽന

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ