ചെന്നലോട്: വയനാട് ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ചെന്നലോട് യങ് സോൾജിയേഴ്സ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. വിജയികൾക്ക് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി സമ്മാന വിതരണം നടത്തി. വയനാട് ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റ് എം എ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മെൽവിൻ, ക്ലബ് പ്രസിഡന്റ് എം ദേവസ്യ, ജോയിന്റ് സെക്രട്ടറി ബിന്ദു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി പേർ മത്സരത്തിൽ പങ്കാളികളായി.

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി
തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60