മാനന്തവാടി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ 46 അങ്കണവാടികളില്‍ പ്രീ- സ്‌കൂള്‍ കിറ്റ്, അടുക്കള ഉപകരണങ്ങള്‍, ഷൂറാക്ക്, ബുക്ക് ഷെല്‍ഫ്, കിടക്ക അനുബന്ധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ജനുവരി 28 ന് മാനന്തവാടി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, പീച്ച്‌കോട്, തരുവണ പി.ഒ, മാനന്തവാടി 670645 വിലാസത്തില്‍ നല്‍കണം. ഫോണ്‍ – 04935- 240754.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും