സമ്മതിദായകര്‍ വോട്ടവകാശം വിനിയോഗിക്കണം: രാഹൂല്‍ മാധവ്

എല്ലാ സമ്മതിദായകരും വോട്ടവകാശം വിനിയോഗിക്കണമെന്നും വോട്ട് പൗരന്റെ അവകാശമാണെന്ന് മനസ്സിലാക്കി ഉപയോഗിക്കണമെന്നും സിനിമതാരം രാഹൂല്‍ മാധവ്. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിഎം കെ.ദേവകി അധ്യക്ഷയായ പരിപാടിയില്‍ മാനന്തവാടി തഹസില്‍ദാര്‍ പി.യു സിതാര പ്രതിജ്ഞ ചൊല്ലി. ജില്ലയിലെ മുതിര്‍ന്ന വോട്ടറായ മുഹമ്മദ് ചേരിക്കതൊടിയെ ഡെപ്യൂട്ടി കളക്ടര്‍ എം. ബിജുകുമാര്‍ ആദരിച്ചു. മികച്ച ബി.എല്‍.ഒമാര്‍ക്കുള്ള അംഗീകാരപത്രം എ.ഡി.എം. കെ ദേവകി വിതരണം ചെയ്തു. നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് ബാബു തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍മാരെ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഷേര്‍ലി പൗലോസ് ആദരിച്ചു. 2024 ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണര്‍ത്ഥം സ്വീപ് വയനാട് ഇലക്ടറല്‍ ലിറ്ററസി ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്തു
പരിപാടിയില്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ പി.എം കുര്യന്‍, എച്ച്.എസ് വി.കെ ഷാജി, തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ എം. രാജേഷ്, തഹസില്‍ദാര്‍മാരായ വി.രാമമൂര്‍ത്തി, എം.ജെ അഗസ്റ്റിന്‍, എം.എസ് ശിവദാസന്‍, ജില്ലാ ഇ.എല്‍സി കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍ എസ് തയ്യത്ത്, ഹാരീസ് നെന്മേനി എന്നിവര്‍ സംസാരിച്ചു.

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

സംസ്ഥാനത്തെ പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ധ സമിതി; തീരുമാനവുമായി പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലങ്ങളുടെ തകർച്ച പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ‌പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ

മെസിയും അര്‍ജന്‍റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും

ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെയുള്ള ഇ-മെയില്‍ വ്യാജം; മുന്നറിയിപ്പ്

തിരുവനന്തപുരം: നിങ്ങള്‍ക്കും ചിലപ്പോള്‍ ലഭിച്ചുകാണും ‘ഇ-പാന്‍ കാര്‍ഡ്’ ഡൗണ്‍ലോഡ‍് ചെയ്യാം എന്ന നിര്‍ദ്ദേശത്തോടെ ഒരു ഇ-മെയില്‍. ഓണ്‍ലൈനായി ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ‘സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ്’ എന്നുപറഞ്ഞാണ് മെയില്‍ വരുന്നത്. എന്നാല്‍ ഈ ഇ-മെയിലിന്‍റെ

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.