പുൽപള്ളി പഴശ്ശിരാജ കോളേജിൽ നിന്നും 5 കേരള ബറ്റാലിയൻ എൻ.സി.സി കേഡറ്റുകളായ അക്ഷയ് ഷാജിയും ശരത്.ജിയും ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
അക്ഷയ് ഷാജി, രണ്ടാം വർഷ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് വിദ്യാർത്ഥി, ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് പ്രൈം മിനിസ്റ്റർ റാലിയിൽ പങ്കെടുത്തത് വളരെയധികം പ്രശംസ നേടിക്കൊടുത്തു.
അതേ സമയം, മൂന്നാം വർഷ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് വിദ്യാർത്ഥിയായ ശരത് ജി, റിപ്പബ്ലിക് ഡേ പ്രമാണിച്ച് സംഘടിപ്പിച്ച സ്പെഷ്യൽ നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്ത് സാംസ്‌കാരിക പരിപാടികൾക്ക് ശ്രദ്ധനേടുകയും ചെയ്തു.ഇവരുടെ ഈ നേട്ടങ്ങൾ മറ്റു വിദ്യാർത്ഥികൾക്കും പ്രചോദനമായിരിക്കുകയാണ്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്