വനിത ശിശു വികസന വകുപ്പിന്റെ 2023-2024. സാമ്പത്തിക വർഷത്തെ മികച്ച ഐസിഡിഎസ് പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി മീനങ്ങാടി പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ അഞ്ചു കൃഷ്ണ. അങ്കണവാടികൾക്ക് വേണ്ടിയുള്ള പദ്ധതികളായി അങ്കണവാടി മോടി പിടിപ്പിക്കൽ , മെനു പരിഷ്ക്കരണം , അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ. വനിതകൾക്കായുള്ള സ്ത്രീ ശാക്തീകരണ പരിപാടികൾ കുട്ടികൾക്കായി ക്യാമ്പ് , ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ , വയോജനങ്ങൾക്കായുള്ള പദ്ധതികൾ , ഇ ഗുരുകുലം പദ്ധതി , ജൻഡർ ക്ലിനിക് ആൻഡ് ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ , വനിത ഫിറ്റ്നസ് സെന്റർ , സപ്ലിമെന്ററി ന്യൂട്രിഷൻസ് പ്രോഗ്രാം , ഭിന്നശേഷിക്കാർക്കായുള്ള ഇടപെടലുകൾ എന്നിങ്ങനെ വിത്യസ്ത മേഖലയിൽ നടത്തിയ നൂതന പദ്ധതികളും ഇടപെടലുകളും പരിപാടികളും വിലയിരുത്തിയാണ് അവാർഡ് നിശ്ചയിച്ചിട്ടുള്ളത്. ഐസിഡിഎസ് സുൽത്താൻ ബത്തേരി ഓഫീസിന് കീഴിൽ
അഞ്ചു കൃഷ്ണ കഴിഞ്ഞ അഞ്ചു വർഷമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ സൂപ്പർവൈസറായി തുടർന്ന് വരികയാണ് . മടൂർ ശ്രീകൃഷ്ണവീട്ടിൽ കുഞ്ഞി കൃഷ്ണന്റെയും ശ്രീലതയുടെയും മകളും വാഴവറ്റ അരമുണ്ട എസ്റ്റേറ്റിൽ ഫാഷൻ ഡിസൈനറായ അജിത്കുമാറിന്റെ ഭാര്യയുമാണ്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്