ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.ടെക്, എം.ഇ (കമ്പ്യൂട്ടര്‍ സയന്‍സ് ഐ ടി), ബി.ഇ, ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് ഐ ടി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം https://forms.gle/EFpQsepCTUPt17889 ല്‍ പൂരിപ്പിച്ച് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ wayanad.gov.in ലഭിക്കും.

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു.
തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ