തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്പ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി ഡിവിഷനിലെ ലേബൽ പ്രിന്റിങ് പ്രോജക്ടുകൾക്ക് താൽക്കാലികമായി ഇൻസ്പെക്ഷൻ/പാക്കിങ് അസിസ്റ്റന്റ് സ്റ്റാഫിനെ നിയമിക്കുന്നു. എസ്എസ്എൽസി അല്ലെങ്കിൽ ഐടിഐ യോഗ്യതയും പ്രിന്റിങ് സ്ഥാപനത്തിൽ പ്രവർത്തി പരിചയവുമുള്ള 50 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജൂൺ 25ന് രാവിലെ 11ന് തിരുവല്ലം മെയിൻ ക്യാമ്പസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 8921412961.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്