തിരുവനന്തപുരം: ലഹരി ഉപയോഗം തടയാൻ അധ്യാപകർക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുന്ന ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷൻ ലംഘിച്ചതാണ്. എന്നാൽ ലഹരി ഉപയോഗിക്കുന്നുവെന്ന് തോന്നിയാൽ വിദ്യാർത്ഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്നും ഇതിൽ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി. മയക്കുമരുന്ന് വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് നോ ടു ഡ്രഗ്സ് അഞ്ചാം ഘട്ടത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്