പടിഞ്ഞാറത്തറ: അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം അപകടം വിളിച്ചു വരുത്തി കാത്തിരിക്കുകയാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അധികൃതരും, പി.ഡബ്ല്യു.ഡി വകുപ്പും. പടിഞ്ഞാറത്തറ – തെങ്ങുമുണ്ട – വാരാമ്പറ്റ റോഡില്‍ മുബാറക് മണ്ണത്താമല്‍ റോഡിലേക്ക് തിരിയുന്ന ഇറക്കത്തില്‍ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ചെങ്കുത്തായി റോഡ് നിര്‍മ്മിച്ചത് കാരണം ഇതൊരു അപകട മേഖലയായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാർപറയുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇരു റോഡിലും അപകടം സംഭവിക്കാതെ തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. പ്രസ്തുത വിഷയത്തെ ചൊല്ലി നാട്ടുകാര്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സ്ഥലം പരിശോധിച്ച് അപകട സാധ്യത മനസ്സിലാക്കിയതാണ്. ഈയിടെ ആയി നടന്ന റോഡ് പണിയിലെ അശാസ്ത്രീയതയാണ് ഈ അപകട സാധ്യതയ്ക്ക് കാരണമെന്നത് ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ക്കും ബോധ്യപ്പെട്ടതുമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി എന്ന് പറഞ്ഞ് പ്രദേശവാസികളെ കബളിപ്പിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മുബാറക് റോഡില്‍ നിന്നും കയറി വരുന്ന വാഹനങ്ങള്‍ക്ക് പ്രസ്തുത കയറ്റത്തിന്റെ അശാസ്ത്രീയ നിര്‍മ്മാണം കാരണം വാഹന നിയന്ത്രണം കിട്ടാതെ ആവുകയും, പടിഞ്ഞാറത്തറ – തെങ്ങുമുണ്ട റോഡിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാവാന്‍ സാധ്യതയും ഏറെയാണ്. ഇനിയും ഇക്കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കാതെ അപകടം ഉണ്ടാവാന്‍ കാത്തിരിക്കുകയാണെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്