നിമിഷപ്രിയ കേസില്‍ കടുത്ത നിലപാട് തുടര്‍ന്ന് തലാലിന്റെ കുടുംബം

യെമന്‍ പൗരന്റെ കൊലപാതക കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഇളവ് ചെയ്യുന്ന കാര്യത്തില്‍ തലാല്‍ അബ്ദോ മെഹ്ദിയുടെ കുടുംബം കടുത്ത നിലപാട് തുടരുകയാണ്. അല്ലാഹുവിന്റെ നിയമം നടപ്പാക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവര്‍ത്തിച്ചു. അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ വകുപ്പുമായി ചേര്‍ന്നുകൊണ്ടുള്ള യോജിച്ച നീക്കം നടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നയതന്ത്ര ചര്‍ച്ചകളുടെ തുടര്‍ച്ചയും നിയമപരമായ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതോടൊപ്പം കേസിന്റെ സാംസ്‌കാരികമായ സെന്‍സിറ്റിവിറ്റികൂടി മനസ്സിലാക്കിയുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കേ തുടര്‍ നടപടികളെ ഫലപ്രദമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ എന്നതിനാലാണ് ഇങ്ങനെയൊരു യോജിച്ച നീക്കത്തിന് രൂപംനല്‍കിയിരിക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും പ്രാതിനിധ്യവും വേണമെന്ന് ഗ്രാന്‍ഡ് മുഫ്തി ഓഫീസ് കേന്ദ്ര സര്‍ക്കാരിനെയും യെമനിലെ മധ്യസ്ഥരെയും അറിയിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ തന്നെ സന്ദര്‍ശിച്ച ആക്ഷന്‍ കമ്മിറ്റി അംഗങ്ങളോടും മറ്റു ജനപ്രതിനിധികളോടും കാന്തപുരം ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു. സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത് പ്രകാരം സര്‍ക്കാരിനും കാന്തപുരത്തിന്റെ ഓഫീസിനും പുറമെ ആക്ഷന്‍ കമ്മറ്റിയുടെ പ്രതിനിധികളും ചേര്‍ന്നാവും തുടര്‍ന്നുള്ള കാര്യങ്ങള്‍ നടത്തുക. നിമിഷ പ്രിയയുടെ കാര്യത്തില്‍ യെമെന്റെ നിയമവ്യവസ്ഥക്കകത്തുനിന്നുകൊണ്ടുള്ള അവസാനത്തെ സാധ്യതയാണ് കുടുംബത്തിന്റെ ദയതേടല്‍. കഴിഞ്ഞ ആഴ്ചവരെയും ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അത് ലഭ്യമാക്കിയ ശേഷമേ നിമിഷപ്രിയയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാവൂ എന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ യെമെനി സൂഫി പണ്ഡിതന്‍മാര്‍ മുഖേന ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടുംബം ചര്‍ച്ചക്ക് തയ്യാറായതും 16-ാം തീയതി നിശ്ചയിച്ച വധശിക്ഷ നീട്ടിവെച്ചതും. ഇതേത്തുടര്‍ന്ന് ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തി കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കുടുംബത്തോട് സംസാരിക്കാന്‍ യെമനിലെ കാന്തപുരത്തിന്റെ പ്രതിനിധികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതോടൊപ്പം ദിയാധനം, മോചനം, അനുബന്ധ നിയമ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാരിന്റെ ഡിപ്ലോമാറ്റിക് ചാനലുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നീക്കങ്ങളാണ് ആവശ്യമെന്നാണ് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.

ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാം

ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ്. ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പോലും വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തും. ലോകാരോഗ്യ

വിരലുകളുടെ ഞൊട്ട ഒടിച്ചാൽ ആർത്രൈറ്റിസ് വരുമോ? ഡോക്ടർ പറയുന്നത് ഇങ്ങനെ…

ചിലനേരം ടെന്‍ഷന്‍ വരുമ്പോള്‍ വിരലുകളില്‍ ഞൊട്ട ഒടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ എല്ലിന് എന്തെങ്കിലും പ്രശ്‌നമുണ്ടാവാന്‍ സാധ്യതയുണ്ടോ? അതോ ഇനി ആര്‍ത്രൈറ്റിസ് വരാന്‍ സാധ്യതയുണ്ടോ? ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഒരു

ഇനിയും എത്ര നാള്‍? കേരളത്തിന്‍റെ നെഞ്ചുലച്ച മഹാദുരന്തത്തിന് ഒരാണ്ടാകുന്നു, പുനരധിവാസം ഇനിയും അകലെ, പലരും പട്ടികക്ക് പുറത്ത്

കല്‍പ്പറ്റ: കേരളത്തിന്‍റെ നെഞ്ചുലച്ച വയനാട് മഹാദുരന്തത്തിന് ഈ മാസം 30ന് ഒരു വർഷമാകുന്നു. 2024 ജൂലൈ 30ന് തിങ്കളാഴ്ച വെള്ളരിമലയുടെ തലപ്പത്ത് നിന്ന് ആർത്തലച്ചു വന്നൊരു ഉരുൾ ഒരുകൂട്ടം മനുഷ്യരുടെ പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതിനെയുമെല്ലാം കവർന്നെടുത്തും.

പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി

പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന്‌ കിടക്കുന്ന നിലയിലുള്ള പോലീസെത്തി പുറത്തെടുത്തു. ഉദ്ദേശം 30-35 വയസ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ​​ഗോവിന്ദച്ചാമിയുടെ പ​ദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.