ആഘോഷം തുടങ്ങി മക്കളേ…; എഎഫ്എയുടെ പോസ്റ്റിൽ പൂരം തീർത്ത് മലയാളികൾ

കൊച്ചി: പ്രിയ ഫുട്ബോൾ പ്രേമികളേ, കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കാൽപ്പന്തുകളിയുടെ ‘മിശിഹാ’ നമ്മുടെ കേരളത്തിലേയ്ക്ക് എത്തുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചതോടെ ലോകമെങ്ങുമുള്ള മലയാളികൾ ഹാപ്പി. മെസി കേരളത്തിലെത്തുന്ന വിവരം പങ്കുവെച്ച് എഎഫ്എ ഇട്ട പോസ്റ്റിൽ മലയാളി ഫുട്ബോൾ ആരാധകരുടെ കമന്റിന്റെ പൂരമാണ്.
‘മക്കളെ അടിച്ച് കയറി വാ…. മിശിഹായും ലോക ചാമ്പ്യൻസും കേരളത്തിലേക്ക്, ഫുട്ബാളിന്റെ രാജാവ് കേരളത്തിന്റെ മണ്ണിലേക്ക് മക്കളേ…’ എന്നു തുടങ്ങി മെസിയെയും സംഘത്തെയും കേരള മണ്ണിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുകയാണ്. കൃത്യമായ ദിവസങ്ങൾ കൂടി എഎഫ്എ പ്രഖ്യാപിച്ചതോടെ ഇനി കൗണ്ട്ഡൗണിന്റെ നാളുകളാണ്.

മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് പ്രദേശിക സമയം ഏഴ് മണിക്കാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. നവംബര്‍ 10 നും 18 നും ഇടയിലുള്ള തീയതികളിൽ അര്‍ജന്റീന ടീം കേരള സന്ദര്‍ശിക്കുമെന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവദിനങ്ങള്‍ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്.

കാർ പോർച്ചിൽ മദ്യവുംതോട്ടയും കണ്ടെത്തിയ സംഭവം:അറസ്റ്റിൽ ദുരൂഹതയെന്ന് കുടുംബം

പുൽപ്പള്ളി: മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ്റെ ഭാര്യ സിനിയും മകൻ സ്റ്റീവ് ജിയോയുമാണ് വാർത്ത സമ്മേളനത്തിൽ ദുരൂഹത ആരോപിച്ചത്. ഭർത്താ വിനെ കള്ള കേസിൽ കുടുക്കിയതാണെന്ന് ഇവർ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു

പെരിക്കല്ലൂരില്‍ നിന്നും തോട്ടയും സ്‌ഫോടക വസ്തുക്കളും കര്‍ണാടക മദ്യവും പിടികൂടി

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ വരവൂര്‍കാനാട്ട്മലയില്‍ തങ്കച്ചന്റെ കാര്‍ ഷെഡില്‍ നിന്നാണ് കര്‍ണാടക നിര്‍മിത മദ്യവും തോട്ടകളും കണ്ടെടുത്തത്. 90 മില്ലി യുടെ 20 പാക്കറ്റ് മദ്യവും നിയമാനുസൃത രേഖകള്‍ ഇല്ലാത്ത സ്‌ഫോടക വസ്തുവായ 15 തോട്ടയുമടക്കമാണ്

മുട്ടിൽ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ പുരോഗതി കൈവരിക്കാൻ പരിയാരം, വാഴവറ്റ എന്നിവടങ്ങളിൽ നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും കല്ലുപാടിയിൽ ആസ്‌പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടോദ്ഘാടനവും പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി

ജില്ലാതല ഓണാഘോഷം: സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ വിപുലമായി സംഘടിപ്പിക്കും

ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പത് വരെ ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ വിപുലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍

അധ്യാപക നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 25 ന് രാവിലെ

സ്‌പോട്ട് അഡ്മിഷൻ

കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴുവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.