പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമി ആവശ്യമുള്ള 148 കുടുംബങ്ങളില്‍ 47 കുടുംബങ്ങള്‍ക്ക് സ്ഥലത്തിന് എഗ്രിമെന്റ് വെച്ചു. ഇതില്‍ 38 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് നഗരസഭ പദ്ധതി മുഖേന ഭൂമി കണ്ടെത്തിയിട്ടുണ്ട്. 39 കുടുംബങ്ങള്‍ക്ക് റവന്യൂ ഭൂമി കണ്ടെത്തി. വൈത്തിരി താലൂക്കില്‍ 18 അതിദരിദ്ര ഭൂരഹിത കുടുംബങ്ങളാണുള്ളത്. ഇതില്‍ രണ്ട് പേര്‍ മരണപ്പെടുകയും ഒരാള്‍ക്ക് വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയില്‍ ഭവന നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കല്‍പ്പറ്റ നഗരസഭയില്‍ വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും 10 കുടുംബങ്ങള്‍ക്ക് ത്രിതല പഞ്ചായത്ത് മുഖേന ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. മാനന്തവാടിയില്‍ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയില്‍ 17 കുടുംബങ്ങളാണുള്ളത്. ആറു കുടുംബങ്ങള്‍ക്ക് മാനന്തവാടി നഗരസഭയില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. രണ്ടു കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് മുഖേന വീട് അനുവദിച്ചിട്ടുണ്ട്. എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പിന് നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ലയങ്ങളിലും പരിശോധന നടത്തിയതായി തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. 14500 അതിഥി തൊഴിലാളികളാണ് ജില്ലയില്‍ തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തുടര്‍ പരിശോധന നടത്തുമെന്നും തൊഴില്‍ വകുപ്പ് പ്രതിനിധികള്‍ അറിയിച്ചു.

ബാണാസുര ഡാം പരിസരത്തിനോട് ചേര്‍ന്നുള്ള കുതിരപ്പാണ്ടി റോഡിന് പകരമായി അനുവദിച്ച പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അത്തരയോട് ഗ്രാമപഞ്ചായത്ത് കെഎസ്ഇബി റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി ആവശ്യമായി നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. കൈനാട്ടി-മുത്തങ്ങ വരെയുള്ള ദേശീയ പാതയോരങ്ങളിലെ അപകടാവസ്ഥയിലുള്ള കാട് വെട്ടല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയതായി നാഷണല്‍ ഹൈവേ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ജനവാസ മേഖലയോട് ചേര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ജലസംഭരണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണം വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ നിര്‍മ്മിച്ച 11 ജലസംഭരണികള്‍ കണ്ടെത്തി. ജലസംഭരണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി മേപ്പാടി മേഖലയില്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കരട് മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. കോട്ടത്തറ, മേപ്പാടി, നെന്മേനി, നൂല്‍പ്പുഴ, പൂതാടി, പുല്‍പ്പള്ളി, തൊണ്ടനാട്, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലെ ഉന്നതികള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്ക് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചതായും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ഉള്‍പ്രദേശങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളുടെ ദൈനംദിന ട്രിപ്പില്‍ രാത്രി സമയങ്ങളിലെ ട്രിപ്പ് മുടക്കുന്ന ഏട്ട് സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനിലെ കുഴികള്‍ അടയ്ക്കാന്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് എന്‍.എച്ച്.എ.വൈ അസിസ്റ്റന്റ് എന്‍ജിനീയറോട് യോഗം ആവശ്യപ്പെട്ടു. കടമാന്‍തോട് ഡാം പദ്ധതിയുടെ ആശങ്ക പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സംയുക്ത യോഗം ചേരണമെന്ന് എം.പി. പ്രിയങ്ക ഗാന്ധിയുടെ പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ അറിയിച്ചു. എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാതല വികസന സമിതി യോഗത്തില്‍ എം.എല്‍.എ ടി സിദ്ദിഖ്, എ.ഡി.എം കെ ദേവകി, സബ് കളക്ടര്‍ അതുല്‍ സാഗര്‍, പ്ലാനിങ് ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.എസ് ശ്രീജിത്ത്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.

കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്

വയനാട് ജില്ലയിൽ എലിപ്പനി മരണങ്ങൾ വർദ്ധിക്കുന്നു: ചികിത്സതേടാൻ ഒട്ടും വൈകരുത്: ഡിഎംഒ

2024 ൽ 532 കേസുകൾ, 25 മരണങ്ങൾ; 2025 ജൂലൈ വരെ 147 കേസുകൾ, 18 മരണങ്ങൾ വയനാട്ടിൽ എലിപ്പനി പൊതുജനാരോഗ്യ ഭീഷണിയായി നിലനിൽക്കുന്നതിനാൽ പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ജില്ലാ

ടൂറിസം സംഘടനകൾ എം.എൽ.എയുമായി ചർച്ച നടത്തി.

വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ

നാഷണൽ സർവ്വീസ് സ്കീമിന്റെ ഹരിത ഭൂമി പദ്ധതിക്ക് തുടക്കമായി

വരദൂർ :വയനാട് ജില്ലാ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ വരദൂർ പാടശേഖരത്തിൽ രണ്ടേക്കർ നെൽകൃഷിക്ക് തുടക്കമായി. .ജില്ലയിലെ 54 യൂണിറ്റുകളിൽ നിന്നും രണ്ടു വീതം വൊളണ്ടിയർമാർ ഈ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ പ്രോഗ്രാം

വനംവകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം :ടി.സിദ്ദിഖ് എം.എൽ എ

പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താൻ അതിന്റെ മുൻ

മുജീബ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

പുലിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ 23 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ഹെഡ്മാസ്റ്ററായി പ്രൊമോഷൻ ലഭിച്ച മുജീബ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ചടങ്ങ് വാർഡ് മെമ്പർ നിസാർ ൽ.കെ ഉദ്ഘാടനം ചെയ്തു. അബൂബക്കർ മാസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.