ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസിന് കനത്ത തിരിച്ചടി; 15200 ആശുപത്രികളിൽ ഇനി ക്യാഷ് ലെസ്സ് ചികിത്സാ സൗകര്യമില്ല: പോളിസി ഉടമകൾ എന്ത് ചെയ്യണം…

സെപ്റ്റംബര്‍ 1 ഇന്ന്മുതല്‍ രാജ്യത്തെ ആയിരക്കണക്കിന് ആശുപത്രികളില്‍ ബജാജ് അലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്യാഷ്ലെസ് ചികിത്സ ലഭിക്കില്ല.പ്രമുഖ ആശുപത്രി ശൃംഖലകളായ മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മെദാന്ത തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തെ 15,200-ല്‍ അധികം ആശുപത്രികളാണ് ഈ തീരുമാനം എടുത്തത്. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ ആണ് ഈ വിവരം അറിയിച്ചത്.

ഈ നീക്കം ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കും. ഒരു രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍, ഇന്‍ഷുറന്‍സ് കാര്‍ഡ് കാണിച്ചാല്‍ ചികിത്സ ലഭിക്കുന്ന സംവിധാനമാണ് ക്യാഷ്ലെസ് സൗകര്യം. ഈ സൗകര്യം ഇല്ലാതാകുന്നതോടെ, ബജാജ് അലയന്‍സ് പോളിസി ഉള്ളവര്‍ ചികിത്സാ ചെലവ് മുഴുവന്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടിവരും. പിന്നീട് ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്ന് പണം തിരികെ വാങ്ങണം. അടിയന്തര സാഹചര്യങ്ങളില്‍ വലിയ തുക കണ്ടെത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

എന്താണ് പ്രതിസന്ധിക്ക് കാരണം?

ഇന്‍ഷുറന്‍സ് കമ്ബനിയും ആശുപത്രികളും തമ്മിലുള്ള തര്‍ക്കമാണ് ഈ സാഹചര്യത്തിന് പിന്നില്‍.

ചികിത്സാ നിരക്കിലെ തര്‍ക്കം: മരുന്നുകള്‍, ഉപകരണങ്ങള്‍, ജീവനക്കാരുടെ ശമ്ബളം തുടങ്ങിയവയുടെ ചെലവ് വര്‍ധിച്ചതിനാല്‍ ആരോഗ്യമേഖലയില്‍ 7-8% വരെ പണപ്പെരുപ്പം ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രികള്‍ പറയുന്നു. എന്നാല്‍ ബജാജ് അലയന്‍സ് പഴയ നിരക്കുകളാണ് ഇപ്പോഴും നല്‍കുന്നത്.
അകാരണമായി തുക വെട്ടിക്കുറയ്ക്കല്‍: ധാരണയിലെത്തിയ നിരക്കില്‍ പോലും ഇന്‍ഷുറന്‍സ് കമ്ബനി പിന്നീട് തുക വെട്ടിക്കുറയ്ക്കുന്നു. ഇതിന് കൃത്യമായ കാരണം നല്‍കാറില്ലെന്നും ആശുപത്രികള്‍ പറയുന്നു.
പേയ്മെന്റുകളിലെ കാലതാമസം: ചികിത്സയ്ക്കുള്ള അനുമതി നല്‍കാനും , രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമ്ബോള്‍ പണം കൈമാറാനും ഇന്‍ഷുറന്‍സ് കമ്ബനി വളരെയധികം സമയം എടുക്കുന്നു. ഇത് ആശുപത്രികളുടെ സാമ്ബത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുന്നു.
നിലവിലെ നിരക്കില്‍ മുന്നോട്ട് പോകുന്നത് രോഗികളുടെ ചികിത്സയെ ബാധിക്കുമെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എപിഎച്ച്‌ഐ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരിധര്‍ ഗ്യാനി പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്ബനി നിരക്കുകള്‍ പുതുക്കുകയും ഇടപാടുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യാതെ ക്യാഷ്ലെസ് ചികിത്സ നല്‍കുന്നത് അസാധ്യമാണെന്നാണ് ആശുപത്രികളുടെ നിലപാട്.

ഇതേസമയം, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും, ആശുപത്രികളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് അധികൃതര്‍ അറിയിച്ചു.

ബജാജ് അലയന്‍സ് പോളിസി ഉള്ളവര്‍ ശ്രദ്ധിക്കാന്‍

ആശുപത്രിയില്‍ വിളിച്ച്‌ ഉറപ്പുവരുത്തുക: ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് അവിടെ ക്യാഷ്ലെസ് സൗകര്യം ലഭ്യമാണോ എന്ന് വിളിച്ച്‌ ചോദിച്ച്‌ ഉറപ്പുവരുത്തുക.
പണം കരുതുക: അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സാ ചെലവ് മുന്‍കൂട്ടി അടയ്ക്കാന്‍ ആവശ്യമായ പണമോ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള സംവിധാനങ്ങളോ കരുതുക.
രേഖകള്‍ സൂക്ഷിക്കുക: ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പ്രത്യേകിച്ച്‌ ഡിസ്ചാര്‍ജ് സമ്മറി, ബില്ലുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കുക.
ക്ലെയിം സമര്‍പ്പിക്കുക: എല്ലാ രേഖകളും ചേര്‍ത്ത് വേഗത്തില്‍ത്തന്നെ റീഇംബേഴ്‌സ്‌മെന്റിനായി അപേക്ഷിക്കുക.
അപ്ഡേറ്റുകള്‍ ശ്രദ്ധിക്കുക: ഇന്‍ഷുറന്‍സ് കമ്ബനിയും ആശുപത്രി സംഘടനയും തമ്മിലുള്ള ചര്‍ച്ചകള്‍ ശ്രദ്ധിക്കുക. പ്രശ്‌നം പരിഹരിച്ചാല്‍ ക്യാഷ്ലെസ് സൗകര്യം പുനഃസ്ഥാപിക്കാന്‍ സാധ്യതയുണ്ട്.

26കാരൻ ഇൻസ്റ്റാഗ്രാം കാമുകിയെ കൊലപ്പെടുത്തിയത് അവർക്ക് 52 വയസ്സുണ്ടെന്നും നാല് കുട്ടികളുടെ അമ്മയാണെന്നും തിരിച്ചറിഞ്ഞതോടെ; ഇൻസ്റ്റയിൽ ഫിൽട്ടർ ഇട്ട് തന്നെ പറ്റിച്ചതാണെന്നും വിശദീകരണം: ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി.ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.നാലു കുട്ടികളുടെ

കേരളത്തിന് ഓണസമ്മാനം; 20 കോച്ചുള്ള വന്ദേഭാരത് എത്തി

കണ്ണൂര്‍: ചെന്നൈയിലെ ഇന്റഗ്രല്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കിയ 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കേരളത്തില്‍ എത്തിച്ചു. തിങ്കളാഴ്ച്ച ദക്ഷിണ റെയില്‍ വേയ്ക്ക് കൈമാറിയ ട്രെയിന്‍ ചെന്നെെ ബേസിന്‍ ബ്രിഡ്ജിലെ പരിശോധനയ്ക്ക് ശേഷമാണ്

അഫ്ഗാൻ ഭൂകമ്പം; സഹായ ഹസ്തവുമായി ഇന്ത്യ, ഭക്ഷണവും മരുന്നും എത്തിച്ചു.

ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാന് കൈത്താങ്ങുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉള്‍പ്പെടെ 21 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് സഹായമായി അയച്ചിരിക്കുന്നത്. ദുരന്തത്തിൽ 1,400ല്‍ അധികം ആളുകള്‍ മരിക്കുകയും 2,500ല്‍ അധികം ആളുകള്‍ക്ക് പരിക്കേൽക്കുകയും

ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു.

ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ താണുപോയ സ്ത്രീയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൈലുകുന്ന് കോളനിയിലെ ശാന്ത 50 വയസ്സ് എന്ന സ്ത്രീയാണ് പുഴയിൽ അകപ്പെട്ടത് മാനന്തവാടി

ഫിറ്റ്നസ് ട്രെയിനര്‍, എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽസ് കോഴ്സുകൾ

മാനന്തവാടിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാര്‍ക്കിൽ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കും പുതിയ എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽസ് കോഴ്സിലേക്കും പ്രവേശനം തുടങ്ങി. ഫിറ്റ്നസ് ട്രെയിനിങ് മേഖലയിൽ അറിവും പ്രാഗത്ഭ്യവും വളര്‍ത്താൻ അനുയോജ്യമായ തരത്തിലുള്ള

റേഷൻ കടകൾ നാളെ തുറക്കും

റേഷൻ കടകൾ നാളെ (സെപ്റ്റംബര്‍ 4) തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങൾ അവധിയായിരിക്കും. ഓണക്കിറ്റ് വാങ്ങാനുള്ള എഎവൈ കാര്‍ഡ് ഉടമകൾ ഓണത്തിന് മുമ്പായി കിറ്റ്

Latest News

26കാരൻ ഇൻസ്റ്റാഗ്രാം കാമുകിയെ കൊലപ്പെടുത്തിയത് അവർക്ക് 52 വയസ്സുണ്ടെന്നും നാല് കുട്ടികളുടെ അമ്മയാണെന്നും തിരിച്ചറിഞ്ഞതോടെ; ഇൻസ്റ്റയിൽ ഫിൽട്ടർ ഇട്ട് തന്നെ പറ്റിച്ചതാണെന്നും വിശദീകരണം: ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.