എൽസ്റ്റണിൽ രണ്ട് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

കൽപ്പറ്റ:
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ
ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ രണ്ട് വീടുകളുടെ കൂടി വാർപ്പ് ഞായറാഴ്ച കഴിഞ്ഞു. ഒരു വീടിന്റേത് നാളെ പൂർത്തീകരിക്കും. ഇതും കൂടി ചേർത്താൽ വാർപ്പ് കഴിഞ്ഞ വീടുകളുടെ എണ്ണം ആറാകും.
നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു.
224 വീടുകളുടെ പ്ലോട്ട് സെറ്റ് ഔട്ട്‌, 175 വീടുകളുടെ ഫൂട്ടിങ് സെറ്റ് ഔട്ട്‌, 172 വീടുകളുടെ എർത്ത് വർക്ക്‌, 75 വീടുകളുടെ പ്ലെയിൻ സിമന്റ്‌ കോൺക്രീറ്റ്, 40 വീടുകളുടെ ഫൂട്ടിങ്‌, 33 വീടുകളുടെ സ്റ്റം കോളം, 11 വീടുകളുടെ പ്ലിന്ത് വർക്ക്‌, 9 വീടുകളുടെ ഷിയർ വാൾ, 6 വീടുകളുടെ മേൽകൂര സ്ലാബ് വർക്ക്‌ എന്നിവയും പൂർത്തിയായി.

എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ 410 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 വീടുകൾ എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 
ജൂലൈ 30ന്  ആദ്യ സോണിലെ ഒരു വീടിന്റെ കോളം, റിങ് ബീം, റൂഫ് സ്ലാബ് കോൺക്രീറ്റ്, പാരപെറ്റ്, പ്ലാസ്റ്ററിങ്, ടൈൽ വർക്ക് ഉൾപ്പെടെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കിയിരുന്നു.

26കാരൻ ഇൻസ്റ്റാഗ്രാം കാമുകിയെ കൊലപ്പെടുത്തിയത് അവർക്ക് 52 വയസ്സുണ്ടെന്നും നാല് കുട്ടികളുടെ അമ്മയാണെന്നും തിരിച്ചറിഞ്ഞതോടെ; ഇൻസ്റ്റയിൽ ഫിൽട്ടർ ഇട്ട് തന്നെ പറ്റിച്ചതാണെന്നും വിശദീകരണം: ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി.ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.നാലു കുട്ടികളുടെ

കേരളത്തിന് ഓണസമ്മാനം; 20 കോച്ചുള്ള വന്ദേഭാരത് എത്തി

കണ്ണൂര്‍: ചെന്നൈയിലെ ഇന്റഗ്രല്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കിയ 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കേരളത്തില്‍ എത്തിച്ചു. തിങ്കളാഴ്ച്ച ദക്ഷിണ റെയില്‍ വേയ്ക്ക് കൈമാറിയ ട്രെയിന്‍ ചെന്നെെ ബേസിന്‍ ബ്രിഡ്ജിലെ പരിശോധനയ്ക്ക് ശേഷമാണ്

അഫ്ഗാൻ ഭൂകമ്പം; സഹായ ഹസ്തവുമായി ഇന്ത്യ, ഭക്ഷണവും മരുന്നും എത്തിച്ചു.

ഭൂകമ്പം കനത്ത നാശം വിതച്ച അഫ്ഗാന് കൈത്താങ്ങുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉള്‍പ്പെടെ 21 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് സഹായമായി അയച്ചിരിക്കുന്നത്. ദുരന്തത്തിൽ 1,400ല്‍ അധികം ആളുകള്‍ മരിക്കുകയും 2,500ല്‍ അധികം ആളുകള്‍ക്ക് പരിക്കേൽക്കുകയും

ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു.

ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ താണുപോയ സ്ത്രീയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൈലുകുന്ന് കോളനിയിലെ ശാന്ത 50 വയസ്സ് എന്ന സ്ത്രീയാണ് പുഴയിൽ അകപ്പെട്ടത് മാനന്തവാടി

ഫിറ്റ്നസ് ട്രെയിനര്‍, എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽസ് കോഴ്സുകൾ

മാനന്തവാടിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാര്‍ക്കിൽ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിന്റെ രണ്ടാം ബാച്ചിലേക്കും പുതിയ എസൻഷ്യൽ ഇംഗ്ലീഷ് സ്കിൽസ് കോഴ്സിലേക്കും പ്രവേശനം തുടങ്ങി. ഫിറ്റ്നസ് ട്രെയിനിങ് മേഖലയിൽ അറിവും പ്രാഗത്ഭ്യവും വളര്‍ത്താൻ അനുയോജ്യമായ തരത്തിലുള്ള

റേഷൻ കടകൾ നാളെ തുറക്കും

റേഷൻ കടകൾ നാളെ (സെപ്റ്റംബര്‍ 4) തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങൾ അവധിയായിരിക്കും. ഓണക്കിറ്റ് വാങ്ങാനുള്ള എഎവൈ കാര്‍ഡ് ഉടമകൾ ഓണത്തിന് മുമ്പായി കിറ്റ്

Latest News

26കാരൻ ഇൻസ്റ്റാഗ്രാം കാമുകിയെ കൊലപ്പെടുത്തിയത് അവർക്ക് 52 വയസ്സുണ്ടെന്നും നാല് കുട്ടികളുടെ അമ്മയാണെന്നും തിരിച്ചറിഞ്ഞതോടെ; ഇൻസ്റ്റയിൽ ഫിൽട്ടർ ഇട്ട് തന്നെ പറ്റിച്ചതാണെന്നും വിശദീകരണം: ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.