ജിമെയിൽ അക്കൗണ്ടിൽ കടന്നുകയറി ഷൈനി ഹൺഡേഴ്സ്; ഉപഭോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുമായി ഗൂഗിൾ

ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഒരു അടിയന്തര മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.ലോകമെമ്ബാടുമുള്ള 250 കോടി ജിമെയില്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് ഗ്രൂപ്പ് നടത്തിയ സൈബർ ആക്രമണ ശ്രമത്തെ തുടർന്നാണ് ഈ മുന്നറിയിപ്പ്. ഹാക്കർമാർ നിങ്ങളുടെ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറുന്നത് തടയാൻ, ഉടൻ തന്നെ പാസ്‌വേഡ് മാറ്റുകയും ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) എന്ന സുരക്ഷാ സംവിധാനം സജ്ജമാക്കുകയും ചെയ്യണമെന്ന് ഗൂഗിള്‍ നിർദ്ദേശിക്കുന്നു.

എന്താണ് ഷൈനി ഹണ്ടേഴ്സ്?

2020 മുതല്‍ സൈബർ ലോകത്ത് സജീവമായ ഒരു ഹാക്കിങ് സംഘമാണ് ഷൈനി ഹണ്ടേഴ്സ്. പ്രമുഖ കമ്ബനികളായ എടി&ടി, മൈക്രോസോഫ്റ്റ്, സാൻടാൻഡർ, ടിക്കറ്റ്മാസ്റ്റർ തുടങ്ങിയവയെ ആക്രമിച്ചതിന് പിന്നില്‍ ഈ സംഘമാണെന്ന് കരുതപ്പെടുന്നു. ഫിഷിങ് ആക്രമണങ്ങളാണ് ഇവരുടെ പ്രധാന ആയുധം.

ഫിഷിങ് ആക്രമണം എന്നാല്‍, വ്യാജ ഇമെയിലുകളോ വെബ്സൈറ്റുകളോ ഉപയോഗിച്ച്‌ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്‌ അവരുടെ ലോഗിൻ വിവരങ്ങളും പാസ്‌വേഡുകളും മോഷ്ടിക്കുന്ന സൈബർ കുറ്റകൃത്യമാണ്. ജിമെയില്‍ ലോഗിൻ പേജിന് സമാനമായ വ്യാജ സൈറ്റുകളിലേക്ക് ഉപയോക്താക്കളെ ആകർഷിച്ച്‌ അവരുടെ വിവരങ്ങള്‍ ചോർത്താനാണ് ഇവർ ശ്രമിക്കുന്നത്.

ഈ അടുത്ത കാലത്ത് നടത്തിയ ഒരു ആക്രമണത്തില്‍, മോഷ്ടിച്ച വിവരങ്ങള്‍ ഷൈനി ഹണ്ടേഴ്സ് പരസ്യമായി പ്രചരിപ്പിക്കുകയുണ്ടായി. ഇനിയും വലിയ തോതിലുള്ള ആക്രമണങ്ങള്‍ക്ക് ഇവർ പദ്ധതിയിടുന്നതായാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ഹാക്കിങ് ശ്രമം നടന്നതായി സംശയിക്കുന്ന ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്രത്യേക ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് സുരക്ഷിതമാക്കാൻ ചെയ്യേണ്ടത്

ജിമെയില്‍ അക്കൗണ്ടുകള്‍ നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ താക്കോലാണ്. ബാങ്കിങ്, ഓണ്‍ലൈൻ ഷോപ്പിങ്, സോഷ്യല്‍ മീഡിയ തുടങ്ങിയ മിക്ക സേവനങ്ങളിലും ജിമെയില്‍ ഉപയോഗിച്ചാണ് നമ്മള്‍ ലോഗിൻ ചെയ്യുന്നത്. അതിനാല്‍, ഒരു ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ അത് മറ്റ് പല പ്ലാറ്റ്‌ഫോമുകളിലും ഗുരുതരമായ സുരക്ഷാ ഭീഷണികള്‍ ഉണ്ടാക്കും.

ഈ സാഹചര്യത്തില്‍, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കുക:

ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക: നിലവിലെ പാസ്‌വേഡ് ഉടൻ തന്നെ മാറ്റുക. അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ ഊഹിക്കാൻ കഴിയാത്തതുമായ ഒരു പുതിയ പാസ്‌വേഡ് തിരഞ്ഞെടുക്കുക.

ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഓണ്‍ ചെയ്യുക: പാസ്‌വേഡിന് പുറമെ, ഒരു രണ്ടാമത്തെ സുരക്ഷാ കവചം നല്‍കുന്ന സംവിധാനമാണിത്. നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്ബോള്‍, പാസ്‌വേഡിന് പുറമെ മൊബൈലിലേക്ക് വരുന്ന കോഡോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥിരീകരണ മാർഗ്ഗമോ ആവശ്യമായി വരും. ഇത് ഹാക്കർമാർ നിങ്ങളുടെ പാസ്‌വേഡ് മോഷ്ടിച്ചാലും അക്കൗണ്ടിലേക്ക് കടന്നു കയറുന്നത് തടയും.

പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ

സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്

ഓണ കുടിയന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബീവറേജസ് പ്രവർത്തിക്കില്ല

സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടന്നതോടെ വിപണികള്‍ സജീവം. തിരുവോണത്തിൻ്റെ തിരക്കില്‍ കേരളം അലിഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്ക് രൂക്ഷമാണ്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച (04-09-2025) ഓണം ആഘോഷിക്കുന്നതിനായുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നതിനുള്ള പരക്കംപാച്ചിലിലാകും മലയാളികള്‍. ഓണം എത്തിയതോടെ കളകളും

ത്വൈബ കോൺഫ്രൻസ് സെപ്റ്റംബർ 22ന്

സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ റബീഅ് ക്യാമ്പയിൻ ജില്ലാതല സമാപനം സെപ്റ്റംബർ 22ന് തിങ്കൾ രാവിലെ 9.30 മുതൽ രണ്ട് മണിവരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി മഹല്ല്

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.

ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ

ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ…

ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ കോമ്പിനേഷനുകള്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ഫാറ്റിലിവര്‍

നിങ്ങളുടെ ഹെയര്‍സ്റ്റൈലും വായു മലിനീകരണത്തിന് കാരണമായേക്കാം; മുന്നറിയിപ്പുമായി പഠനം

പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണല്ലേ നമ്മളില്‍ പലരും. നല്ല ഒരു ഹെയര്‍സ്റ്റൈല്‍ നമുക്ക് മികച്ച ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ഹെയര്‍ സ്റ്റൈലിംഗ് പ്രകൃതിക്ക് ദോഷകരമാവുമെന്ന് പറഞ്ഞാലോ ? അതേ,

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.