വാട്‌സ്ആപ്പ് ഡിവൈസ് സിൻക്രൊണൈസേഷനിലെ പിഴവുകളിൽ നിന്നാണ് ഈ പ്രശ്‌നം വരുന്നത്. മറ്റൊരു ആപ്പിൾ സുരക്ഷാ ബഗുമായി ചേരുമ്പോൾ ഇത് പ്രത്യേകിച്ച് അപകടകരമാണെന്ന് സുരക്ഷാ വിദഗ്‌ധർ പറയുന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യം വച്ചതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ പഴുതുകൾ സെൻസിറ്റീവ് ഉപയോക്തൃ വിവരങ്ങൾ കവരാൻ ഹാക്കർമാരെ അനുവദിക്കുന്നു.അതേസമയം, ഈ സുരക്ഷാ പ്രശ്‌നം വാട്‌സ്ആപ്പ് അംഗീകരിച്ചു. ഐഫോണുകൾക്കും മാക് ഉപകരണങ്ങൾക്കുമുള്ള മെസഞ്ചർ ആപ്പിൽ ഒരു പുതിയ അപ്‌ഡേറ്റ് പിന്നാലെ പുറത്തിറക്കി. ആപ്പിൾ ഡിവൈസ് ഉടമകൾ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ മെറ്റ നിർദ്ദേശിക്കുന്നു.

ഐപിഎൽ പ്രേമികൾക്ക് എട്ടിന്റെ പണി! ടിക്കറ്റിന്റെ ജിഎസ്ടി വർധിച്ചു.
ഐപിഎൽ ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ ടാക്‌സ് നയം മൂലം ലഭിച്ചിരിക്കുന്നത്. പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കും. പ്രീമിയം സ്‌പോർട്ടിങ് ഇവന്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.