നെല്ലിയമ്പം ജി എൽ പി സ്കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാചകപുരയുടെ ഉത്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ സി.കെ ശശീന്ദ്രൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സ്വാഗതം പറഞ്ഞ ചടങ്ങിന് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് നജീബ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞായിഷ, ബ്ലോക്ക് മെമ്പർ അന്നക്കുട്ടി ജോസ്,മെമ്പർ ഷംസുദീൻ പള്ളിക്കര, ഹെഡ്മിസ്ട്രസ് വി.എം ഗ്രെയ്‌സി എന്നിവർ സംസാരിച്ചു.

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ
കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്