പ്രളയക്കെടുതി: പാളക്കൊല്ലിക്കാരുടെ സ്വപ്‌ന ഭവനപദ്ധതി പൂര്‍ത്തിയായി; 26 ന് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

പുല്‍പ്പള്ളി പാളക്കൊല്ലി പട്ടികവര്‍ഗ കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി മരഗാവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 26 വീടുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 26 ന് വൈകീട്ട് മൂന്നിന് പട്ടികജാതി- പട്ടികവര്‍ഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മരഗാവ് പാരിഷ് ഹാളില്‍ പ്രാദേശിക ചടങ്ങ് നടക്കും.

പ്രളയക്കെടുതി മൂലം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന പാളക്കൊല്ലി കോളനിക്കാര്‍ക്ക് വേണ്ടി പട്ടികവര്‍ഗ വകുപ്പ് മരഗാവില്‍ വിലകൊടുത്ത് വാങ്ങിച്ച 3.90 ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിച്ചത്. 485 സ്‌ക്വയര്‍ ഫീറ്റില്‍ മനോഹരമായി നിര്‍മ്മിച്ച വീടിന് 6 ലക്ഷം രൂപ വീതമാണ് ചെലവ്. വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തികള്‍ ഏറ്റെടുത്ത് സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചത്. സ്ഥലത്തെ റോഡ് നിര്‍മ്മാണവും ചെരിഞ്ഞ സ്ഥലമായതിനാല്‍ വീടുകളുടെ തറകള്‍ നിരപ്പാക്കിയതും പ്രത്യേക ഫണ്ട് വകയിരുത്താതെയാണ്.

രണ്ട് കിടപ്പ് മുറികളും വിശാലമായ ഹാളും അടുക്കളയും ടോയ്‌ലറ്റും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ നിലം ഉയര്‍ന്ന നിലവാരമുള്ള വിട്രിഫൈഡ് ടൈലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. കൂടാതെ വൈദ്യുതീകരണം, പ്ലംബിംഗ്, പെയിന്റിങ, ജനല്‍-വാതിലുകളുടെ വര്‍ക്കുകള്‍ തുടങ്ങിയ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ച വീടുകള്‍ ഗുണനിലവാരത്തില്‍ സ്വകാര്യ മേലയിലെ വില്ല പ്രൊജക്ടിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലണ്.

2019 ഡിസംബറില്‍ ആരംഭിച്ച വീടുകളുടെ പ്രവൃത്തി ജില്ലയില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളും കോവിഡ് മൂലമുള്ള ലോക് ഡൗണും ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചു പോക്കും പുല്‍പ്പള്ളി മേഖല തുടര്‍ച്ചയായി കണ്ടൈന്മെന്റ് സോണായതും മഴക്കെടുതിയും മറ്റ് ഒട്ടനവധി പ്രതികൂല സാഹചര്യങ്ങളും തരണംചെയ്താണ് പൂര്‍ത്തീകരിച്ചത്.

പാളക്കൊല്ലി കോളനിക്കാര്‍ക്ക് പുറമെ ഭൂരഹിതരായ പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിലെ കോളനി നിവാസികള്‍ക്ക് വേണ്ടി പുല്‍പ്പള്ളി മരകാവിലും ചേപ്പിലയിലുമായി 28 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഈ പ്രവൃത്തികളും രണ്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് കൈമാറുമെന്ന് ജില്ലാ നിര്‍മ്മിതി കേന്ദ്രം അറിയിച്ചു.

വിസയുണ്ടെങ്കിലും കാര്യമില്ല; പാസ്പോര്‍ട്ട് കീറിയിട്ടുണ്ടെങ്കില്‍ യാത്ര തുടരാനാവില്ല

നിങ്ങള്‍ ഒരു ദൂരയാത്ര പോവുകയാണ്. ബാഗുകള്‍ പാക്ക് ചെയ്തു, ടിക്കറ്റ് ബുക്ക് ചെയ്തു, വിസ ശരിയായി…അങ്ങനെ എല്ലാ നടപടികളും കഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ നിങ്ങളെ പാസ്‌പോര്‍ട്ട് ചെക്ക് ചെയ്തതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലേ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ

ഇന്ത്യക്കാർക്ക് ടെക്സ്റ്റ് മെസേജിനെക്കാൾ പ്രിയം വോയ്‌സ് നോട്ട്‌സിനോട്

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒന്നു തുറന്നാൽ വോയ്‌സ് നോട്ട്‌സുകളുടെ മേളമാണ്. ഓഫീസ് അപ്പ്‌ഡേറ്റ്‌സ് മുതൽ സുഹൃത്തുകൾക്കിടയിലുള്ള സംഭാഷണങ്ങളാകട്ടെ ലക്ഷകണക്കിന് പേരുടെ ഡിഫോൾട്ട് ലാംഗേജ് ഇപ്പോൾ വോയ്‌സ് നോട്ട്‌സാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ടെക്സ്റ്റ് മെസേജുകളെക്കാൾ വോയിസ്

വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു

എസ്‌വൈഎസ് സാന്ത്വനം; സംസ്ഥാനതല പരിശീലനം സമാപിച്ചു.

പടിഞ്ഞാറത്തറ: എസ്.വൈ.എസ് സാന്ത്വനം എമര്‍ജര്‍സി ടീമിന്റെ മൂന്നാം ഘട്ട സ്റ്റേറ്റ് പരിശീലനത്തിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് പന്തിപ്പൊയിലില്‍ നടന്ന

ശ്രേയസ് ഓണാഘോഷം നടത്തി

ശ്രേയസ് പാമ്പള യൂണിറ്റിന്റെ ഓണാഘോഷം ആർപ്പോ 2K25 യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത്‌ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഓണസന്ദേശം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.