കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെയും ,ഐ.എ ജിയുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി.നിഥിന്‍ രാജ് ഐ.പി.എസ് രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും ഇത്തരം മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മക്ക് അഭിനന്ദനമറിയിച്ചാണ് അദ്ദേഹം രക്തദാനത്തില്‍ പങ്കാളിയായത്.കല്‍പ്പറ്റ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനില്‍ കുമാര്‍ എ.പി,പള്‍സ് സബ് ടീമായ വാളാട് കാരുണ്യ റെസ്‌ക്യൂ അംഗങ്ങള്‍, കേരള റീട്ടയില്‍ ഫുട് വെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, പള്‍സ് വനിതാ ടീമംഗങ്ങള്‍ തുടങ്ങി 47 പേരുടെ രക്തമാണ് ക്യാമ്പിലൂടെ സുല്‍ത്താന്‍ ബത്തേരി ബ്ലഡ് ബാങ്കിന് നല്‍കിയത്. പള്‍സ് എമര്‍ജന്‍സി ടീം രക്തധാന ഗ്രൂപ്പ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പള്‍സ് എമര്‍ജന്‍സി ടീം കേരള സെക്രട്ടറി സലീം കല്‍പ്പറ്റ സ്വാഗതം പറഞ്ഞ രക്തധാന ക്യാമ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ അജീഷ് അധ്യക്ഷനായിരുന്നു.ഫാദര്‍ ബെന്നി ഇടയത്ത് (ഐഎജി കണ്‍വീനര്‍),ഡോ: നീതു (കല്‍പ്പറ്റ ജനറല്‍ ആശുപത്രി)ഷമീം പാറക്കണ്ടി (കെആര്‍എഫ്എ),ആനന്ദന്‍ പാലപറ്റ (പള്‍സ് ട്രഷറര്‍),അഹമ്മദ് ബഷീര്‍ ( പള്‍സ് എമര്‍ജന്‍സി പ്രസിഡണ്ട്) തുടങ്ങിയവര്‍ സംസാരിച്ചു.

നിങ്ങളുടെ വൃക്കകള്‍ ആരോഗ്യമുള്ളതാണോ; 5 ലളിതമായ വഴികളിലൂടെ തിരിച്ചറിയാം
വൃക്കകള്‍ ആരോഗ്യത്തോടെയിരുന്നാല്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും മികച്ചതാകും. വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ അവ ആരോഗ്യത്തോടെയാണോ ഇരിക്കുന്നത് എന്നറിയാനുളള ചില എളുപ്പവഴികളെക്കുറിച്ച് അറിയാം. പ്രഭാത ശ്വാസം ദുര്‍ഗന്ധമില്ലാത്തതും ശുദ്ധവുമാണെന്ന് തോന്നുന്നു കുടല്‍ പ്രശ്‌നങ്ങള്‍ മൂലമാണ് കൂടുതലും