മാനന്തവാടി: ബഫർ സോൺ വിജ്ഞാപനം റദ്ദ് ചെയ്യുക,വന്യജീവി ശല്ല്യത്തിനു പരിഹാരം കാണുക, കടുവ സങ്കേതം ശുപാർശ പിൻവലിക്കുക, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാകാതിരിക്കുക, കർഷക ബില്ല് പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കെസിവൈഎം മാനന്തവാടി മേഖല പ്രതിഷേധ യോഗം ചേർന്നു.യോഗത്തിൽ ഫാ.മാത്യു മലയിൽ, ഫാ.നിഷ്വിൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
മേഖല അനിമേറ്റർ സി. ദിവ്യ ഒഎസ്എ,മേഖല പ്രസിഡന്റ് ജോബിഷ് പന്നികുത്തിമക്കൽ, വൈസ് പ്രസിഡന്റ് ജിജിന കറുത്തേടത്ത്,
മറ്റു മേഖല,യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ചുരം ബദല്‍പാതകള്‍ യാഥാര്‍ഥ്യമാക്കണം; കോണ്‍ഗ്രസ് പ്രതിഷേധസദസ് നടത്തി.
കല്‍പ്പറ്റ: വികസനത്തിന്റെ കാര്യത്തില്‍ വയനാടിനോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നടപടികളാണെന്ന് സജീവ് ജോസഫ് എം എല്‍ എ. വയനാട് ചുരം റോഡില്‍ സുരക്ഷിത യാത്രക്ക് സൗകര്യമൊരുക്കുക, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് ഉടന്‍