വയനാട്ടിലെ പോക്സോ കേസ് അതിജീവിതയായ
ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ കേരളത്തിന്റെ നിയമ വ്യവസ്ഥക്ക് തന്നെ ഭീഷണിയാണെന്നും
ഇത്തരം ആൾക്കാരെ പോലീസ് വകുപ്പിൽ നിന്നും സസ്പെന്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന അധ്യക്ഷൻ പള്ളിയറ മുകുന്ദൻ
ആവശ്യപ്പെട്ടു.
പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവരാണ് നിയമപാലകർ.. അവർ തന്നെ നിയമ ലംഘനം നടത്തുന്നത് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്..
ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ കർശ്ശന നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് പട്ടിക വർഗ്ഗ മോർച്ച നേതൃത്വം നൽകുമെന്ന് പള്ളിയറ മുകുന്ദൻ വാർത്ത കുറിപ്പിൽ അറിയിച്ചു

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: