ബത്തേരി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ ക്ഷീരസംഘം ജീവനക്കാരൻ മരിച്ചു . നായ്ക്കട്ടി പിലാക്കാവ് ചിങ്ങംചിറയില്‍ രവിയുടെ മകൻ നിഷാന്ത് (35) ആണ് മരിച്ചത്. ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനായ നിഷാന്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പാലെടുത്ത് അളക്കുന്നതിനായി കല്ലൂരിലെ സൊസൈറ്റിയിലേക്ക് പോകും വഴി ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.മാതാവ്: ശാന്തകുമാരി സഹോദരൻ: പ്രശാന്ത്

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.