കാലാവസ്ഥാ വ്യതിയാനം: കോഫി ബോർഡ് ഫീൽഡ് ഡേ ചൊവ്വാഴ്ച

കൽപ്പറ്റ:
കാലാവസ്ഥാ വ്യതിയാനത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിൽ കാപ്പികര്‍ഷകര്‍ക്ക് ഉല്‍പാദന വര്‍ദ്ധനവ് കൂടി ലക്ഷ്യമിട്ട് കോഫി ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കോഫി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ -ഓണിവയലിലുള്ള കാപ്പിത്തോട്ടത്തില്‍ വെച്ച് ജനുവരി പത്തിന് ചൊവ്വാഴ്ച ഫീല്‍ഡ് ഡേ നടത്തുമെന്ന് കോഫി ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ.എം. കറുത്ത മണി , കോഫി ബോർഡ് മെമ്പർ സുരേഷ് അരിമുണ്ട എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

22 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഫീല്‍ഡ് ഡേ നടത്തുന്നത്. എസ്റ്റേറ്റ് സന്ദര്‍ശനം, കാപ്പികൃഷിയുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കാപ്പികൃഷി മേഖലയില്‍ പുതിയ കൃഷിരീതികളും സാങ്കേതിക വിദ്യകളും പ്രയോഗിച്ച് ഉന്നത നേട്ടം കൈവരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
കോഫി ബോര്‍ഡ് സെക്രട്ടറിയും സി.ഇ.ഒ.യുമായ ഡോ.കെ.ജി. ജഗദീശ ഐ.എ.എസ്. വിശിഷ്ടാതിഥിയായി പരിപാടിക്കെത്തും. വയനാട് ജില്ലാ കലക്ടര്‍ എ.ഗീത, എന്നിവർ പങ്കെടുക്കും.

മികച്ച കാപ്പികര്‍ഷകരായ മുട്ടില്‍ പാറക്കല്‍ അശോക് കുമാര്‍, മേപ്പാടി റോസ് ഗാര്‍ഡന്‍ കുരുവിള ജോസഫ്, മേപ്പാടി ഹോപ്പ് എസ്റ്റേറ്റ് സീനിയര്‍ പ്ലാന്റര്‍ ജോര്‍ജ് പോത്തന്‍, ചോലപ്പുറം മാധവന്‍ നായര്‍, വനമൂലിക ഹെര്‍ബല്‍ സിലെ പി.ജെ.ചാക്കോച്ചന്‍, ബയോവിന്‍ ചെയര്‍മാന്‍ ഫാ. ജോണ്‍ ചൂരപ്പുഴ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.

ടെക്‌നിക്കല്‍ സെഷനില്‍ കാപ്പി കൃഷിയിലെ വൈവിധ്യവത്ക്കരണം എന്ന വിഷയത്തില്‍ ഡോ. രാജേന്ദ്രനും, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി എന്ന വിഷയത്തില്‍ ഡോ. ജെ.എസ്.നാഗരാജും കോഫി കള്‍ട്ടിവേഷന്‍ എന്ന വിഷയത്തില്‍ ജോര്‍ജ് ഡാനിയലും, കാപ്പി സംസ്‌ക്കരണത്തില്‍ എഫ്.പി.ഒ. എഫ്.പി.സി. പങ്കിനെക്കുറിച്ച് കേരള എഫ്.പി.ഒ. കണ്‍സോര്‍ഷ്യം സ്റ്റേറ്റ് സെക്രട്ടറി സി.വി.ഷിബുവും, കാപ്പികൃഷി വ്യാപന പദ്ധതികളെക്കുറിച്ച് ഡോ. എം.കറുത്തമണിയും സംസാരിക്കും.

സി.സി.ആര്‍.ഐ. റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം.സെന്തില്‍ കുമാര്‍, കോഫിബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ ഡോ. എം.കറുത്തമണി, കോഫി ബോര്‍ഡ് മെമ്പര്‍മാരായ ഇ.ഉണ്ണികൃഷ്ണന്‍, സിബി വര്‍ഗ്ഗീസ്, കെ.കെ.മനോജ്കുമാര്‍, മുന്‍ വൈസ് ചെയര്‍മാന്‍മാരായ അഡ്വ. വെങ്കിടസുബ്രഹ്മണ്യം, അഡ്വ. മൊയ്തു, എം.ആര്‍.ഗണേഷ്, പ്രൊഫ. കെ.പി.തോമസ്, മോഹനന്‍ മാസ്റ്റര്‍, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനൂപ് പാലുകുന്ന്, സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ.ദേവസ്യ, കോഫി ബോര്‍ഡ് റിസര്‍ച്ച് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. ജെ.എസ്. നാഗരാജ്, എം.എസ്.എസ്.ആര്‍.എഫ്. ഡയറക്ടര്‍ ഡോ. വി. ഷക്കീല, നബാര്‍ഡ് ഡിസ്ട്രിക്ട് മാനേജര്‍ വി.ജിഷ, ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി.കെ.സുരേഷ് തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും ഇവർ പറഞ്ഞു.

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രതിഷേധം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവുമാണ് നടത്തിയത്. സംസഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ,

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂലക്കര, ആനകുഴി, അമലനഗർ, കൂടമാടിപൊയിൽ, വിക്കലം, ദാസനകര, ലക്ഷ്മി കോളനി, അപ്പൻകവല, ചന്ദനകൊല്ലി, കല്ലുവയൽ, നീർവാരം ടൗൺ, മഞ്ഞവയൽ, നീർവാരം ബ്രിഡ്ജ്, അമ്മാനി, പുഞ്ചവയൽ മിൽ, പുഞ്ചവയൽ ടൗൺ,

ഓവർസിയർ നിയമനം

വൈത്തിരി ഗ്രാമപഞ്ചായത്ത് എൽഐഡി ആൻഡ് ഇഡബ്ലിയു അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് താത്ക്കാലിക ഓവർസിയർ നിയമനം നടത്തുന്നു. ബിടെക് സിവിൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്മാൻ, സിവിൽ/ ഐടിഐ എന്നിവയാണ് യോഗ്യത. സെപ്റ്റംബർ 24

തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം

ഹൃദയം തൊട്ട് ഹൃദ്യം പദ്ധതി;ജില്ലയില്‍ 339 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി

ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 339 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. പദ്ധതിയില്‍ 1514 കുട്ടികളാണ് ജില്ലയില്‍ ഇതു

ഭാവി കേരളത്തിന് വികസന പാതയൊരുക്കാൻ വിഷൻ-2031; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കേരളപ്പിറവിയുടെ 75 വര്‍ഷം പൂര്‍ത്തിയാവുന്ന 2031ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമാക്കി സംസ്ഥാനത്തെ മാറ്റാൻ ലക്ഷ്യമിട്ട് ‘വിഷൻ 2031’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി സെമിനാറുകൾ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. വിവിധ ജില്ലകളിലായിട്ടായിരിക്കും വകുപ്പുകളുടെ സെമിനാറുകൾ നടക്കുക.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.