വിവിധ ആവശ്യങ്ങള്‍ക്കായി സുപ്രധാനമായ കാര്‍ഡാണ് ആധാര്‍. സര്‍ക്കാര്‍ പദ്ധതികള്‍ മുതല്‍ സിം എടുക്കാന്‍ വരെ ആധാര്‍ ആവശ്യമാണ്. എന്നാല്‍ നിലവിലുള്ള ആധാര്‍ കാര്‍ഡാവട്ടേ, നശിച്ചുപോകാന്‍ സാധ്യതയേറയുള്ളതാണ്. ഇതിനൊരു പരിഹാരവുമായി യു.ഐ.ഡി.എ.ഐ തന്നെ പോളിവിനയല്‍ ക്ലോറൈഡ് (പി.വി.സി) കാര്‍ഡ് അനുവദിച്ചിരിക്കുകയാണ്.
എ.ടി.എം കാര്‍ഡ് പോലെ വാലറ്റില്‍ ഒതുങ്ങുന്നതും നശിക്കാത്തതുമായ രൂപമാറ്റമാണ് ആധാര്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ സുരക്ഷാ ഫീച്ചറുകളും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോളോഗ്രാം, ഗോസ്റ്റ് ഇമേജ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കാര്‍ഡ് സൗജന്യമായി ലഭിക്കില്ലഅപേക്ഷിക്കുന്നതോടൊപ്പം 50 രൂപ നല്‍കണം.