പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. ആന്ധ്രപ്രദേശിലെ വിജയവാഡയിലെ ഹനുമാന്‍പേട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പൊള്ളലേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു.തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്.കൊറോണ കെയര്‍ സെന്ററിലെ നഴ്സാണ് 24 കാരിയായ പെണ്‍കുട്ടി.
പെണ്‍കുട്ടിയെ ആക്രമിച്ച യുവാവും പൊള്ളലേറ്റ് കൊല്ലപ്പെട്ടു. എണ്‍പത് ശതമാനം പൊള്ളലേറ്റ ഇയാള്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് മരിച്ചത്. നാല് വര്‍ഷമായി പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ബന്ധം വേര്‍പിരിയണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു.