വരാനിരിക്കുന്ന പരീക്ഷകളെ മനോധൈര്യത്തോടെ നേരിടുവാനും പരീക്ഷകളിൽ തളരാതെ മാർക്കുകളിൽ ഒതുങ്ങാതെ നല്ലൊരു ജീവിത മാർഗം കണ്ടെത്തുവാനും
ഹബീബ് എഡ്യൂ കെയർ പദ്ധതിയുടെ ഭാഗമായി
എംഎസ്എഫ് എടവക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി എക്സാം ഓറിയന്റേഷൻ ക്ലാസും കരിയർ ഗൈഡൻസും ഫെബ്രുവരി 19 ഞായറാഴ്ച്ച 10 മണിക്ക് നാലാംമൈൽ മലബാർ ഫർണിച്ചറിന്റെ മുകളിലെ ബിൽഡിങ്ങിൽ വച്ചു നടത്തും.എംഎസ്എഫ് മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക പരിപാടി ഉദ്ഘാടനം ചെയ്യും.
തുടർന്നു രണ്ട് സെക്ഷനുകളായി നടത്തപ്പെടുന്ന ക്ലാസ്സുകൾ
മുഹമ്മദ് റായിസ്
(Young Entrepreneur, Brand Designer)
,മജീദ് എ കെ
(Career Counsellor, CIGI)
എന്നിവർ കൈകാര്യം ചെയ്യും.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല