‘ജോലിസ്ഥലത്ത് ഇത് വേണ്ട’; തൊഴിലാളികള്‍ക്ക് മുതലാളിയുടെ മെമ്മോ, സംഗതി വൈറല്‍

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളും ഫോട്ടോകളും കുറിപ്പുകളുമെല്ലാം നാം കാണാറുണ്ട്. ചില വീഡിയോകളോ ഫോട്ടോകളോ കുറിപ്പുകളോ എല്ലാം അപ്രതീക്ഷിതമായി വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്.

അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു യുവാവ് പങ്കുവച്ചൊരു ഫോട്ടോ. ഒരു കമ്പനിയില്‍ മുതലാളി തൊഴിലാളികള്‍ക്കായി ഇറക്കിയ മെമ്മോയുടെ ഫോട്ടോയാണിത്. ഇത് എവിടെയാണ് സംഭവിച്ചതെന്നോ എത്രമാത്രമാണ് ഇതിന്‍റെ ആധികാരികതയെന്നോ വ്യക്തമല്ല.

എന്തായാലും സംഭവം ചുരുങ്ങിയ സമയത്തിനകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. ജോലിസ്ഥലത്തെ തൊഴിലാളികള്‍ തമ്മിലുള്ള സൗഹൃദമാണ് മുതലാളിക്ക് പ്രകോപനമായിരിക്കുന്നത്. ഇതിനെതിരെ ശക്തമായ താക്കീത് എന്ന നിലയിലാണ് മെമ്മോ.

ജോലിയെന്ന് പറയുന്നത് തമാശയല്ല. ജോലിസംബന്ധമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ ജോലിസമയം ഉപയോഗിക്കാൻ പാടില്ല. ജോലിസമയത്ത് സൗഹൃദത്തിനും ഇടമില്ല. ജോലി കഴിഞ്ഞ ശേഷം ഫോണ്‍ നമ്പര്‍ കൈമാറുകയോ ഹാങൗട്ടിന് പോവുകയോ ചെയ്യാം- ഇത്രയുമാണ് മെമ്മോയില്‍ മുതലാളി നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍. ജോലിസംബന്ധമല്ലാത്ത എന്തെങ്കിലും ചര്‍ച്ചകള്‍ ആരെങ്കിലും നടത്തുന്നത് കണ്ടാല്‍ ആ വിവരം തന്നെ അറിയിക്കാനും ഇദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥാപനത്തിന്‍റെ പേരോ മുതലാളിയുടെ വിവരങ്ങളോ എല്ലാം മറച്ച രീതിയിലാണ് മെമ്മോ വ്യാപകമായി പ്രചരിക്കുന്നത്. റെഡ്ഡിറ്റില്‍ വന്ന ഇതിന്‍റെ ഫോട്ടോയ്ക്ക് മുപ്പതിനായിരത്തിനടുത്ത് പ്രതികരണവും മൂവ്വായിരത്തിനടുത്ത് കമന്‍റുകളും ലഭിച്ചിട്ടുണ്ട്.

തൊഴിലിടങ്ങള്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യകരമാകും വിധത്തില്‍ സൗഹാര്‍ദമായ പരിസ്ഥിതിയിലേക്ക് എത്തിക്കുന്നതിനെ കുറിച്ച് കോര്‍പറേറ്റ് മേഖലയില്‍ പോലും ചര്‍ച്ചകളുയരുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു സമീപനം തൊഴിലാളികളോട് എടുക്കുന്നത് മുതലാളിമാര്‍ക്ക് നല്ലതല്ലെന്നും, ഇദ്ദേഹം ഒരു ‘ടോക്സിക്’ വ്യക്തിയാണെന്നാണ് ഈ മെമ്മോ വ്യക്തമാക്കുന്നത് എന്നുമെല്ലാം ആളുകള്‍ കമന്‍റ് ബോക്സില്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു.

തൊഴിലാളികള്‍ ജോലിയെയും ജോലി ചെയ്യുന്ന ഇടത്തെയും സഹപ്രവര്‍ത്തകരെയും ബോസിനെയുമെല്ലാം ഇഷ്ടപ്പെടുകയും ഇഷ്ടത്തിലൂടെ ആദരിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ മാത്രമാണ് ഇവരില്‍ കൂടുതല്‍ ഉത്പാദനക്ഷമത കൈവരൂ എന്നും ചിലര്‍ കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. എന്തായാലും തൊഴിലിടങ്ങളിലെ ചൂഷണത്തെ കുറിച്ചുംേ, മാതൃകാപരമായ തൊഴിലിടങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ചുമുള്ള വിശദമായ ചര്‍ച്ച തന്നെയാണ് ‘വൈറല്‍ മെമ്മോ’യ്ക്ക് താഴെ നടക്കുന്നത്.

വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…

വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ്

വിസയുണ്ടെങ്കിലും കാര്യമില്ല; പാസ്പോര്‍ട്ട് കീറിയിട്ടുണ്ടെങ്കില്‍ യാത്ര തുടരാനാവില്ല

നിങ്ങള്‍ ഒരു ദൂരയാത്ര പോവുകയാണ്. ബാഗുകള്‍ പാക്ക് ചെയ്തു, ടിക്കറ്റ് ബുക്ക് ചെയ്തു, വിസ ശരിയായി…അങ്ങനെ എല്ലാ നടപടികളും കഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ നിങ്ങളെ പാസ്‌പോര്‍ട്ട് ചെക്ക് ചെയ്തതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലേ അലേർട്ടുള്ളത്. മറ്റ് ജില്ലകളിൽ

ഇന്ത്യക്കാർക്ക് ടെക്സ്റ്റ് മെസേജിനെക്കാൾ പ്രിയം വോയ്‌സ് നോട്ട്‌സിനോട്

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒന്നു തുറന്നാൽ വോയ്‌സ് നോട്ട്‌സുകളുടെ മേളമാണ്. ഓഫീസ് അപ്പ്‌ഡേറ്റ്‌സ് മുതൽ സുഹൃത്തുകൾക്കിടയിലുള്ള സംഭാഷണങ്ങളാകട്ടെ ലക്ഷകണക്കിന് പേരുടെ ഡിഫോൾട്ട് ലാംഗേജ് ഇപ്പോൾ വോയ്‌സ് നോട്ട്‌സാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ടെക്സ്റ്റ് മെസേജുകളെക്കാൾ വോയിസ്

വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു

എസ്‌വൈഎസ് സാന്ത്വനം; സംസ്ഥാനതല പരിശീലനം സമാപിച്ചു.

പടിഞ്ഞാറത്തറ: എസ്.വൈ.എസ് സാന്ത്വനം എമര്‍ജര്‍സി ടീമിന്റെ മൂന്നാം ഘട്ട സ്റ്റേറ്റ് പരിശീലനത്തിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് പന്തിപ്പൊയിലില്‍ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.