ചീരാൽ ശാന്തി പബ്ലിക് സ്കൂളിന്റെ പ്രവേശനോത്സവം നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.പി. ടി.എ. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ.തോമസ്
ക്രിസ്തുമന്ദിരം മുഖ്യസന്ദേശം നൽകി.ഇടവക സെക്രട്ടറി പോൾ പുലിക്കോട്ടിൽ, എം.പി.ടി.എ.പ്രസിഡന്റ് സുനന്ദ എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ സി.ജൂലിയറ്റ് ആന്റണി സ്വാഗതവും,ഷൈനി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.കുട്ടികളെ ബലൂണും മധുര പലഹാരവും നൽകി സ്വീകരിച്ചു.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ