മാനന്തവാടി: മാനന്തവാടി നഗരത്തിലെ പ്രധാന ജംഗ്ഷനായ മൈസൂർ റോഡ് ജംഗ്ഷന് മിന്നു മണിയുടെ പേര് നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. മൈസൂർ റോഡിനോട് ചേർന്നുള്ള ഒണ്ടയങ്ങാടി എടപ്പടി സ്വദേശിനിയായ മിന്നു മണി ഇന്ത്യൻ ക്രി ക്കറ്റ് ടീമിലെത്തുകയും നിർണായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തു കയും ചെയ്ത പശ്ചാചാത്തലത്തിൽ മിന്നു മണിയോടുള്ള ആദരസൂചക മായാണ് മാനന്തവാടി–മൈസൂർ റോഡ് ജംഗ്ഷന്റെ പേര് മിന്നു മണി ജംഗ്ഷനെന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചതെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഈ ഭാഗത്ത് മിന്നു മണി ജംഗ്ഷൻ എന്ന ബോർഡ് സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്