സാമൂഹ്യ പ്രതിബദ്ധതയുള്ള വൊളണ്ടിയേഴ്സിനെ വാർത്തെടുക്കുന്നതിനായി ജിഎച്ച്എസ്എസ് വടുവഞ്ചാലിലെ ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ മനോജ് കെ. വി ഉദ്ഘാടനം ചെയ്തു.
എൻ. എസ്.എസിന്റെ ആരംഭം, ഒരു വൊളണ്ടിയറിന് വേണ്ട ഗുണങ്ങൾ, എൻ.എസ്.എസിൽ നിന്ന് ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൂല്യങ്ങൾ, ഈ വർഷത്തെ പ്രവർത്തന പദ്ധതികൾ എന്നിവയെ കുറിച്ചുമെല്ലാം വളരെ രസകരവും കൗതുക കരവുമായ രീതിയിൽ ബത്തേരി ക്ലസ്റ്റർ പിഎസി മെമ്പർ രജീഷ് എ.വി വൊളണ്ടിയേഴ്സുമായി സംവദിച്ചു. പോഗ്രാം ഓഫീസർ സുഭാഷ്.വി.പി ചടങ്ങിന് നേതൃത്വം നൽകി.ഒന്നാം വർഷ
ലീഡർ അക്ഷയ് പി.എച്ച്,എൻഎസ് എസ് വൊളണ്ടിയർ ആകാശ്.എസ് എന്നിവർ സംസാരിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്