ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക് വ്യവസായ ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സംരംഭകർക്കായി ഏകദിന സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തേമസ് പാറക്കാലയിൽ അധ്യക്ഷത വഹിച്ചു. പുതുതായി വ്യവസായം തുടങ്ങുന്നവർക്കും നിലവിൽ വ്യവസായം ഉള്ളവർക്കും മാർഗനിർദേശം നൽകുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. സംരംഭങ്ങളും വ്യവസായ വകുപ്പ് പദ്ധതികളും എന്ന വിഷയത്തിൽ റിട്ട.ഉപജില്ലാ വ്യവസായ വകുപ്പ് ഓഫീസർ പി.കുഞ്ഞമ്മദ് ക്ലാസ്സ് എടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശോഭന രാമകൃഷ്ണൻ, വി.സി അജിത്ത്, സുനിൽകുമാർ, പനമരം വ്യവസായ വികസന ഓഫീസർ സി.നൗഷാദ്, മാനന്തവാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അർച്ചന ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.

കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീർത്ത് ക്രൈസ്തവ സഭകൾ
മാനന്തവാടി: ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല തീർത്ത് മാനന്തവാടിയിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ. ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക്