വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ടൈറ്റിൽ സ്പോൺസറായി പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ്. ബൈജൂസുമായുള്ള സഹകരണം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി 2020 നവംബർ 20 മുതൽ ആരംഭിക്കുന്ന എല്ലാ ഐഎസ്എൽ മത്സരങ്ങളിലും താരങ്ങൾ ധരിക്കുന്ന ഔദ്യോഗിക കെബിഎഫ്‌സി ജേഴ്‌സിയുടെ മുൻവശത്ത് ബൈജൂസ് ലോഗോ മുദ്രണം ചെയ്യും.
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ടൈറ്റിൽ സ്‌പോൺസറാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ഐഎസ്എലിൽ മാത്രമല്ല, ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് അത്യന്തം സന്തോഷമുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ പറഞ്ഞു.

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി
പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്