ബത്തേരി നഗരസഭ അംഗൻവാടി കലോത്സവം കുഞ്ഞാറ്റ കൂട്ടം ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ
ചെയർമാൻ ടി.കെ രമേശ് നിർവഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ , ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ്, ഐ.സി.ഡി.എസ് സൂപ്രവൈസർ നസീറ പി.എ,പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, മുനിസിപ്പാലിറ്റി കൗൺസിലേഴ്‌സ് തുടങ്ങിയവർ സംസാരിച്ചു.
550 കുട്ടികൾ 79 ഓളം പരിപാടികളിലായി പങ്കെടുത്തു. വിവിധ അങ്കണവാടി പ്രദേശങ്ങളിൽ നിന്നും 1500ഓളം പേർ പരിപാടിയുടെ ഭാഗമായി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.