ലീഗല്‍ മെട്രോളജി പുനഃപരിശോധനാ ക്യാമ്പുകള്‍ പുനരാരംഭിച്ചു.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജില്ലയിലെ ലീഗല്‍ മെട്രോളജി ഓഫിസുകളിലെ എ, ബി ക്വാര്‍ട്ടറുകളിലെ പുനഃപരിശോധനാ ക്യാമ്പുകള്‍ പുനരാരംഭിച്ചു. 2020 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ പുനഃപരിശോധന നടത്തേണ്ടിയിരുന്ന എല്ലാ അളവു തൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകളും നവംബര്‍ 28നകം അതത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളുമായി ബന്ധപ്പെട്ട് പുനഃപരിശോധനയ്ക്ക് ഹാജരാക്കി പിഴകൂടാതെ മുദ്രചെയ്യാവുന്നതാണെന്ന് ലീഗല്‍ മെട്രോളജി ജില്ലാ മേധാവി രാജേഷ് സാം അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി വിളിച്ച് അനുമതി വാങ്ങുന്നവര്‍ക്ക് മാത്രമേ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുള്ളു. ഫോണ്‍ വൈത്തിരി 04936 203370, മാനന്തവാടി 04935 244863 സുല്‍ത്താന്‍ ബത്തേരി 04936 246395.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.