കൽപ്പറ്റ: ചെണ്ടമേളങ്ങൾ, വാദ്യഘോഷങ്ങൾ, നാസിക്ക് ഡോൾ, ഡിജെ പിന്നെ ക്രെയിനിൽ ആകാശത്തിലേക്കുയർന്ന് സ്ഥാനാർത്ഥിയും. എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ കൊട്ടിക്കലാശം കളർഫുള്ളായിരുന്നു. വൈകുന്നേം 4 മണിയോടെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുമ്പിൽ പാട്ടു പാടിയും നൃത്തംചവിട്ടിയും പ്രവർത്തകർ നിറഞ്ഞു. 5 മണിയോടെ സ്ഥാനാർത്ഥി പ്രവർത്തകർക്കരികിലേക്ക് എത്തി. നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ കെ.സുരേന്ദ്രൻ തുറന്ന വാഹനത്തിൽ നഗരം ചുറ്റി. പഴയ ബസ്റ്റാൻഡ് പരിസരത്തായിരുന്നു എൻഡിഎക്ക് കൊട്ടിക്കലാശത്തിന് നിശ്ചയിച്ച സ്ഥലം. സ്ഥാനാർത്ഥി ക്രെയിനിൽ കയറിയതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയലും ഒപ്പമുണ്ടായിരുന്നു. കൊട്ടിക്കലാശത്തിൻ്റെ അവസാന മിനുട്ടിൽ ക്രെയിനിൽ നിന്നും ഇറങ്ങിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ തോളിലേറ്റി പ്രകടനം നടത്തി. ടിപി ജയചന്ദ്രൻ , സന്ദീപ് ജി വാര്യർ, സജിശങ്കർ, കെ.ശ്രീനിവാസൻ, അഖിൽപ്രേം എന്നിവർ നേതൃത്വം നൽകി.

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം:റാഫ്
പനമരം:പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്