ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ ഒയിസ്ക ബത്തേരി ചാപ്റ്ററിന്റെ സഹകരണത്തോടെ വരൾച്ചയും, ജലസംരക്ഷണവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സുൽത്താൻബത്തേരി നഗരസഭ കൗൺസിലർ വത്സ ജോസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. അധ്യക്ഷത വഹിച്ചു. ഒയിസ്ക സംസ്ഥാന ജനറൽ സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് മുഖ്യപ്രഭാഷണം നടത്തി. ഒയിസ്ക ബത്തേരി വനിതാ ചാപ്റ്റർ സെക്രട്ടറി റോസ് മേരി ആശംസ അറിയിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രൊഫ. ഡോ. തോമസ് തേവര ക്ലാസ് നയിച്ചു. ഷാജൻ സെബാസ്റ്റ്യൻ സ്വാഗതവും,പി. പി. സ്കറിയ നന്ദിയും രേഖപ്പെടുത്തി.

പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി.
കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി