മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷ്യൻ മെഡിസിൻ വിഭാഗത്തിന്റെയും ആസ്റ്റർ വളന്റിയേഴ്‌സിന്റെയും ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെയും മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ആസ്ട്രിയോസിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്ത ദാതാക്കളുടെ ദിനമാചരിച്ചു. രക്തം ദാനം ചെയ്യുന്ന വ്യക്തികൾക്ക് നന്ദി അർപ്പിക്കുക എന്ന ഈ വർഷത്തെ ആശയം മുൻനിർത്തികൊണ്ട് രക്തദാതാക്കളായ വ്യക്തികളെയും സംഘടനകളെയും ദിനാചാരണത്തിന്റെ ഭാഗമായി ആദരിച്ചു. ഒപ്പം തന്റെ പതിനെട്ടാം വയസ്സിൽ തുടങ്ങി അറുപത്തിനാലാം വയസ്സിൽ 78 മത്തെ തവണ രക്തം ദാനം ചെയ്ത ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം മേധാവിയും കുട്ടികളുടെ സർജനുമായ ഡോ. വിനോദ് പ്രേം സിംഗിനെ പ്രത്യേകമാദരിച്ചു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, വൈസ് ഡീൻ ഡോ. എ പി കാമത്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ലിഡാ ആന്റണി, ഡി ജി എം ഡോ. ഷാനവാസ് പള്ളിയാൽ, ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഗിരിജ സി, ബ്ലഡ് ബാങ്ക് ടെക്നിക്കൽ സൂപ്പർവൈസർ റോബിൻ ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു. ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 8111881013 ൽ വിളിക്കാവുന്നതാണ്.

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം
കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്