കൽപ്പറ്റ:പരിശോധനയും നടപടികളും തുടർന്ന് വയനാട് പോലീസ്. കഴിഞ്ഞ ദിവ സം കൽപ്പറ്റ പോലീസ് നടത്തിയ പട്രോളിംഗിനിടെ അതിമാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാവി നെയും യുവതിയേയും പിടികൂടി. ജൂലൈ മാസത്തിൽ പിടികൂടുന്ന നാലാമത്തെ കേസാണിത്. നാല് കേസുകളിലായി ആറു പേരെയാണ് ഈ മാസത്തിൽ മാത്രം പിടികൂടിയത്. താമരശ്ശേരി, കാപ്പുമ്മൽ വീട്ടിൽ അതുൽ(30), കൂടത്തായി, പൂവോട്ടിൽ വീട്ടിൽ പി.വി. ജിഷ(33) എന്നിവ രെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്തത്. 0.4 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. എസ്.ഐ പി.സി റോയ് പോൾ, എസ്.സി.പി.ഒമാരായ രാമു, ജയേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്