മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ആറാം ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജി മുൻ ഡയറക്ടരും ആസ്റ്റർ പാർകിസാൻസ് & മൂവ്മെന്റ് ഡിസോർഡർ കേരളാ ക്ലസ്റ്റർ ഡയരക്ടറുമായ ഡോ.ആശാ കിഷോർ മുഖ്യാതിഥി ആയിരുന്നു. കൊല്ലം എൻ എസ് മെമ്മോറിയൽ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. സുരേഷ് കുമാർ കെ. എൻ ഗസ്റ്റ് ഓഫ് ഹോണർ ആയിരുന്ന ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത,അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അനീഷ് ബഷീർ, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ലിഡാ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊ. രാമു ദേവി എന്നിവർ പങ്കെടുത്തു.
പരീക്ഷ എഴുതിയ 58 വിദ്യാർത്ഥികളിൽ മുഴുവൻ കുട്ടികളും വിജയിച്ചത് മറ്റൊരു നാഴികക്കല്ലായി.ഒപ്പം കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം കരസ്തമാക്കിയവർക്കുള്ള മെമെന്റോകളും ക്യാഷ് പ്രൈസുകളും ചടങ്ങിൽ നൽകുകയുണ്ടായി.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്