വാഹനത്തിൽ നടത്തുന്ന അനധികൃത കച്ചവടം നിർത്തലാക്കണം:കെആർഎഫ്എ

മീനങ്ങാടി: വാഹനത്തിലും, വീടുകൾ കേന്ദ്രീകരിച്ചും നടത്തുന്ന അനധികൃത കച്ചവടം നിയമം മൂലം നിർത്തലാക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള മാനദണ്ഡവും നിയമവ്യവസ്ഥയും പാലിക്കാതെ കോവിഡ് മഹാമാരി കാലഘട്ടത്തിലും അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും നേരിട്ട് ഉൽപ്പന്നങ്ങൾ കൊണ്ട് വന്ന് അതേ വാഹനങ്ങളിൽ വീട് വീടാന്തരം കയറിയിറങ്ങി വിൽപ്പന നടത്തുന്നത് പ്രത്യേകിച്ച് മഹാമാരിയുടെ സാഹചര്യത്തിൽ നിയമവിരുദ്ധമാണെന്നിരിക്കെ ബന്ധപ്പെട്ട അധികാരികൾ മൗനം തുടരുന്നത് കണ്ടില്ലന്ന് നടിക്കാൻ കഴിയില്ല.എല്ലാവിധ ലൈസൻസുമായി കച്ചവടം ചെയ്യുന്ന ചെറുകിട മേഖല തകർന്ന് തരിപ്പിണമായി മാറിയിരിക്കുകയാണ്.ഈ സ്ഥിതിവിശേഷം തുടർന്നാൽ കർഷക ആത്മഹത്യ പോലെ വ്യാപാര മേഖലയിലും ആത്മഹത്യ ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് ചില്ലറ ചെരുപ്പ് വ്യാപാര മേഖലയും. വാഹനങ്ങളിൽ ചെരുപ്പുമായി വിൽപ്പനക്ക് വന്നാൽ വഴിയിൽ തടയുന്നത് ഉൾപ്പടെയുള്ള സമര പരിപാടികൾക്ക് കെആർഎഫ്എ വയനാട് ജില്ലാ കമ്മിറ്റി നേതൃത്വം നൽകും.

ഇത്തരത്തിലുള്ള നിയമ വിരുദ്ധ കച്ചവടത്തിനെതിരെ കെആർഎഫ്എ ജില്ലാ പ്രവർത്തകസമിതി യോഗം അതിശക്തമായ ഭാഷയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത് …. ഇത്തരത്തിലുള്ള കച്ചവടങ്ങളെ നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ്കൾക്ക് പരാതി നൽകാനും നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു ….. ജില്ലാ പ്രസിഡൻറ് അൻവർ നോവ ജില്ലാ ജനറൽ സെക്രട്ടറി ഷാജി കല്ലടസ് ,ട്രഷറർ നിസാർ കെ കെ ,ഭാരവാഹികളായ ആസിഫ്, അബൂബക്കർ, മഹബൂബ്, ഇല്യാസ്. പ്രവർത്തക സമിതി അംഗങ്ങളായ ഷൗക്കത്തലി, ഷിറാസ്, സംഗീത്, മമ്മൂട്ടി, ഷബീർ ജാസ്, ലത്തീഫ്, ഷമീർ, ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ ഫുട് വെയർ വ്യാപാരികൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.