പനമരത്ത് വച്ച് നടന്ന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ജിവിഎച്ച്എസ്എസ് കൽപ്പറ്റ ചാമ്പ്യന്മാരായി.
വിജയികൾക്ക് പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സുബൈർ കെ ടി ട്രോഫികൾ വിതരണം ചെയ്തു

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും