വെള്ളമുണ്ട -പഴയങ്ങാടി റോഡിലെ കലുങ്ക് ശക്തമായ മഴയിൽ തകർന്നു. പ്രദേശത്തുള്ളവരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം വെള്ളമുണ്ട പഞ്ചായത്തിന്റെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തിലാണ് റോഡിന്റെ നിർമാണം തുടങ്ങിയത്. നിർമാണം പൂർത്തിയായ ഭാഗമാണ് തുടർച്ചയായി പെയ്ത മഴയിൽ തകർന്നത്. രോഗികൾ, പ്രായമായവർ ഉൾപ്പെടെ പ്രദേശത്തെ നൂറുകണക്കിന് ആളുകൾ സ്ഥിരമായി സഞ്ചരിക്കാൻ ആശ്രയിക്കുന്ന റോഡാണിത്.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ