വയനാട് ഉത്സവ് തിരിതെളിഞ്ഞു;ഉണരുന്നു ടൂറിസം

അതിജീവനത്തിൻ്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ വയനാട് മഹോത്സവത്തിന് തിരിതെളിയിച്ചു. ഇനി ഒന്നരയാഴ്ച വയനാടിന് വൈവിധ്യമാർന്ന കലാവിരുന്നിൻ്റെ നാളുകളാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തകർന്ന വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ഊർജ്ജിതമായി തിരിച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. സഞ്ചാരികളെ വരൂ വയനാട് സുരക്ഷിതമാണ് എന്ന സന്ദേശത്തിന് പിന്നാലെയാണ് വയനാട് ഉത്സവ് എന്ന പേരിൽ വയനാട് ഫെസ്റ്റ് നടത്തുന്നത്. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിലായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുന്നത്.
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃകഗ്രാമത്തില്‍ ജില്ലയിലെ തനത് കലാരൂപങ്ങളുടെ അവതരണവും വംശീയ ഭക്ഷ്യമേളയും തുടങ്ങി. ഹാന്‍ഡി ക്രാഫ്ടുകളുടെ പ്രദര്‍ശന വിപണന മേളയും നടക്കുന്നു. എത്തിനിക് എക്‌സപോ എന്നിവയും ഇവിടെ ആകർഷകമാണ്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററില്‍ ഗോത്രകലകളുടെ പ്രദര്‍ശനവും നടക്കും. ഇന്റപ്രറ്റേഷന്‍ സെന്ററില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ തുടികൊട്ടല്‍, 10 മുതല്‍ വൈകീട്ട് 4 വരെ വട്ടക്കളി,നെല്ല്കുത്ത് പാട്ട്, വീഡിയോ പ്രസന്റേഷന്‍ എന്നിവയുണ്ടാകും. 2 ന് വൈകീട്ട് നന്തുണി മ്യൂസിക് ട്രൂപ്പിന്റെ നാടന്‍പാട്ടും നാടന്‍ കലകളുടെയും അവതരണവും നടന്നു. ഒക്‌ടോബര്‍ 3 ന് വൈകീട്ട് 4 മുതല്‍ 6.30 വരെ വയനാട് വയലേലയുടെ നാടന്‍പാട്ടുകളും നാടന്‍ കലാവിഷ്‌കാരവും അരങ്ങേറും. ഒക്‌ടോബര്‍ 4 ന് വൈകീട്ട് 4 മുതല്‍ 6.30 വരെ തിറയാട്ടം നാടന്‍ പാട്ടുകലാസംഘം പനമരം. ഒക്‌ടോബര്‍ 5 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ എം.ആര്‍.എസ് കണിയാമ്പറ്റ സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6.30 വരെ ഫോക്ക് ഡാന്‍സ് ഫോക്ക് സോങ്ങ്‌സ് യുവ പാണ്ഡവ കമ്പളക്കാട്. ഒക്‌ടോബര്‍ 6 രാവിലെ 10 മുതല്‍ 1 വരെ എം.ആര്‍.എസ് പൂക്കോട് സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6.30 വരെ നാടന്‍ കലാവതരണം നാഗാമൃതം ഗോത്രകലാസംഘം . ഒക്‌ടോബര്‍ 7 രാവിലെ 10 മുതല്‍ 1 വരെ സ്റ്റേജ് പ്രോഗ്രാം ട്രൈബല്‍ സ്റ്റഡി സെന്റര്‍ ചെതലയം. വൈകീട്ട് 4 മുതല്‍ 6.30 വരെ വയല്‍നാട്ടുകൂട്ടം നാടന്‍പാട്ടുകള്‍. ഒക്‌ടോബര്‍ 8 രാവിലെ 10 മുതല്‍ 1 വരെ സ്റ്റേജ് പ്രോഗ്രാം നല്ലൂര്‍നാട് എം.ആര്‍.എസ്. വൈകീട്ട് 4 മുതല്‍ 6.30 വരെ തുടിതാളം ബത്തേരി നാടന്‍ കലാവതരണം. ഒക്‌ടോബര്‍ 9 രാവിലെ 10 മുതല്‍ 1 വരെ നൂല്‍പ്പുഴ എം.ആര്‍.എസ് സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6.30 വരെ നാടന്‍കലാവതരണം വയല്‍നാടന്‍ പാട്ടുകൂട്ടം. ഒക്‌ടോബര്‍ 10 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ എം.ആര്‍.എസ് തിരുനെല്ലി സ്റ്റേജ് പ്രോഗ്രാം. വൈകീട്ട് 4 മുതല്‍ 6 വയല്‍നാട് നാട്ടുകൂട്ടം നാടന്‍ കലാവതരണം.കാരാപ്പുഴ ഡാം പരിസരത്തും വൈവിധ്യമായ പരിപാടികൾ നടക്കും.
ഒക്‌ടോബര്‍ 3 ന്
വൈകീട്ട് 5.30 -6.30 മാജിക് ഷോ ( മജീഷ്യന്‍ രാജേഷ്)
6.30- 8 വരെ നൃത്ത സന്ധ്യ
ഒക്‌ടോബര്‍ 4
വൈകീട്ട് 5.30-6.30 വയലിന്‍ ഷോ സി.എം.ആദി
6.30-7.30 തുടിതാളം ട്രൈബല്‍ ഡാന്‍സ്

ഒക്‌ടോബര്‍ 5
വൈകീട്ട് 5.30.-6.30 കടത്തനാടന്‍ കളരിപ്പയറ്റ്
6.30-7.30 മെന്റലിസം ജിതിന്‍ സണ്ണി
ഒക്‌ടോബര്‍ 6
വൈകീട്ട് 5.30-8.00 ഡി.ജെ ജിഷ്ണു
ഒക്‌ടോബര്‍ 7
വൈകീട്ട് 5.30-7.30 കോമഡി ഷോ
ഒക്‌ടോബര്‍ 8
വൈകീട്ട് 5.30- 7.30 തിറയാട്ടം നാടന്‍പാട്ട് തെയ്യം
ഒക്‌ടോബര്‍ 9
വൈകീട്ട് 5.30 -8 വരെ ഉണ്‍ര്‍വ്വ് നാടന്‍പാട്ട്
ഒക്‌ടോബര്‍ 10
വൈകീട്ട് 5.30-7.30 വരെ വയനാട് നാട്ടുകൂട്ടം നാടന്‍പാട്ട് നാടന്‍കലകള്‍
വൈകീട്ട് 5.30-7.30 ഒക്‌ടോബര്‍ 11 ഡി.ജെ വിത്ത് ഡ്രംസ്
ഒക്‌ടോബര്‍ 12
വൈകീട്ട് 5.30-7.30 വയലിന്‍ ഫ്യൂഷന്‍ ശ്രീരാജ് സുന്ദര്‍
ഒക്‌ടോബര്‍ 13
വൈകീട്ട് 5.30-8.00 മ്യൂസിക്കല്‍ പെര്‍ഫോമന്‍സ് കോട്ടയം എന്നിവരുടെ പരിപാടികളാണ് അരങ്ങേറുക. എൻ ഊരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി.വിജേഷ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് പ്രതിനിധികൾ , എൻ ഊര് ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.