കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ചു. കമ്പളക്കാട് നൽകിയ സ്വീകരണത്തിന് ശേഷം നായ്ക്കട്ടിയിലെ കോർണർ യോഗത്തിൽ പങ്കെടുക്കാൻ പോകവേയാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളിയിലെത്തിയത്. പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ പള്ളിയിൽ പ്രാർത്ഥന നടക്കുകയായിരുന്നു. ഫാ. തോമസ് പനയ്ക്കൽ, പള്ളി വികാരി ഫാ. അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. തുടർന്ന് പ്രിയങ്ക വേണ്ടി പള്ളിയിൽ പ്രാർഥന നടന്നു. പള്ളിയിലൊരുക്കിയ ചായസൽക്കാരത്തിലും പ്രിയങ്ക പങ്കെടുത്തു. പള്ളിക്കുന്ന് പെരുന്നാളിന് പ്രിയങ്ക ഗാന്ധിയെ ഫാ. തോമസ് പനയ്ക്കൽ ക്ഷണിച്ചു. ടി.സിദ്ദീഖ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്
ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്