പനമരം: പനമരം ഗവ:ഹയര്‍ സെക്കന്‍ററി സ്കൂളിലെ കൗമാര വിദ്യാര്‍ത്ഥികള്‍ക്കായി ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സൈബര്‍ സുരക്ഷ , പോക്‌സോ നിയമം എന്നീവിഷയങ്ങളില്‍ ക്ലാസ് സംഘടിപ്പിച്ചു.അഡ്വ.പ്രസന്ന N V (DLSA -കല്‍പ്പറ്റ)ക്ലാസിനു നേതൃത്വം നല്‍കി. എച്ച് എം ഷീജ ജെയിംസ്, ജിത കെ, റുക്കിയK എന്നിവർ പങ്കെടുത്തു.

800 രൂപയിൽ നിന്ന് 10000 രൂപയിലേക്ക്: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ; സാധാരണക്കാർക്ക് ഇരുട്ടടി
വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000