കുട്ടികളെ നേരെയാക്കാൻ ഇതല്ല ചെയ്യേണ്ടത്.

കുട്ടികള്‍ക്കുമേല്‍ നാം അടിച്ചേല്‍പിക്കുന്ന പല നിബന്ധനകളും നിർബന്ധങ്ങളും അവരില്‍ പ്രതികൂല മനോഭാവം ഉണ്ടാക്കുമെന്ന് എന്നേ തെളിയിക്കപ്പെട്ടതാണ്. സത്യസന്ധത പോലുള്ള ഗുണങ്ങള്‍ അവരില്‍ വളർത്താൻ ബോധപൂർവമായുള്ള ഇടപെടല്‍തന്നെ വേണം. പറഞ്ഞു കൊടുക്കുന്നതിനെക്കാള്‍, അവർ വീട്ടില്‍നിന്ന് കണ്ടു മനസ്സിലാക്കിയായിരിക്കും ഇത്തരം നല്ല ശീലങ്ങള്‍ പകർത്തുക. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളർത്തിയെടുക്കാൻ ഉദ്ദേശിച്ച്‌ ചെയ്യുന്നവ വിപരീത ഫലം ഉളവാക്കിയേക്കാം. കുട്ടികളോട് ചെയ്യരുതാത്ത അത്തരം ചില കാര്യങ്ങള്‍ ഇതാ…

പേടിയില്‍നിന്നുള്ള അനുസരണം

പേടിപ്പിച്ചും ശിക്ഷിച്ചും സത്യസന്ധത പരിശീലിപ്പിക്കാൻ ശ്രമിച്ചാല്‍ കുട്ടികള്‍ പലതും ഒളിച്ചുവെക്കും. ശിക്ഷ പേടിച്ച്‌ സത്യസന്ധതയും അച്ചടക്കവും പ്രകടിപ്പിക്കുന്ന കുട്ടികള്‍ അതിന്റെ മൂല്യം മനസ്സിലാക്കാതെപോകുന്നു. അതുകൊണ്ട് തെറ്റുകള്‍ അംഗീകരിക്കാനും ഏറ്റെടുക്കാനും അവരെ സഹായിക്കണം.

ഗ്രാഫ് ഉയർത്തിവെക്കരുത്

പ്രതീക്ഷകളുടെ ഉയർന്ന മാനദണ്ഡം മുന്നില്‍വെച്ച്‌ കുട്ടികളെ സമ്മർദത്തിലാക്കരുത്. പഠനത്തിലും കായിക ഇനങ്ങളിലും പെരുമാറ്റത്തിലുമെല്ലാം ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവെക്കണമെന്ന് സമ്മർദ്ദം ചെലുത്തിയാല്‍, രക്ഷിതാക്കളെ നിരാശപ്പെടുത്താതിരിക്കാൻ അവർ കള്ളം കാണിക്കാൻ സാധ്യതയുണ്ട്.

കുട്ടികള്‍ക്കുമുണ്ട് സ്വകാര്യത

കുട്ടികളുടെ പ്രവർത്തനങ്ങള്‍ അമിതമായി നിരീക്ഷിക്കുക, അവരുടെ സാധനങ്ങള്‍ അമിതമായി പരിശോധിക്കുക, അവരുടെ ദിവസത്തെക്കുറിച്ച്‌ വല്ലാതെ ചോദ്യംചെയ്യുക എന്നിവയുണ്ടായാല്‍ അവർ സത്യസന്ധമായി പെരുമാറാൻ സാധ്യത കുറയും. അതേസമയം, സ്വകാര്യത നല്‍കുകയെന്നാല്‍ പൂർണ സ്വാതന്ത്ര്യം നല്‍കലല്ല.

അവർക്ക് മുന്നില്‍
കാപട്യം പാടില്ല

രക്ഷിതാക്കളുടെ ഓരോ പ്രവൃത്തിയും അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങള്‍, അവരുടെ കൊച്ചു കള്ളങ്ങള്‍ വരെ അനുകരിച്ചേക്കാം. ”ഞാൻ വീട്ടിലില്ലെന്ന് പറയൂ”, ”ഞാൻ മറന്നു പോയി” തുടങ്ങിയ കള്ളങ്ങള്‍ കേള്‍ക്കുന്ന കുട്ടികള്‍, അത് സാധാരണമാണെന്ന് കണ്ടീഷൻ ചെയ്യപ്പെടും.

കുട്ടികളുടെ വികാരങ്ങളെ
ചെറുതായി കാണരുത്

തങ്ങളുടെ ചിന്തകളും വികാര പ്രകടനങ്ങളും രക്ഷിതാക്കള്‍ നിസ്സാരമായി കാണുന്നുവെന്ന് തോന്നിയാല്‍ കുട്ടികള്‍ മനസ്സു തുറക്കാൻ വിസമ്മതിക്കും. ”ഇത്ര സില്ലിയാകല്ലേ”, ”ഓവറാക്കല്ലേ”, ”നിർത്തിക്കോ നിന്റെ കരച്ചില്‍” എന്നതുപോലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണം. എത്ര ചെറിയ കാര്യവുമാകട്ടെ, അവരെ കേള്‍ക്കുന്നവരായിരിക്കണം രക്ഷിതാക്കള്‍.

സീറ്റൊഴിവ്.

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669

ഓഡിയോളജിസ്റ്റ് നിയമനം.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍സിഐ രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് യോഗ്യത.

തേങ്ങയ്ക്കുംവെളിച്ചെണ്ണയ്ക്കും വില കുതിക്കുന്നു.

വെളിച്ചെണ്ണയും തേങ്ങയും വിലയില്‍ ചിരിത്ര കുതിപ്പ് നടത്തുകയാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 430 രൂപ വരെയായി വര്‍ധിച്ചു. ഒരു കിലോ തേങ്ങയ്ക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. വില ഉടനെങ്ങും കുറയാന്‍ സാധ്യതയില്ലെന്നാണ്

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.